ശ്രീനഗർ: ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ബാരാമുള്ളയിലെ സോപോറിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ആരെങ്കിലും മരിച്ചതായോ പരിക്കേറ്റതായോ സംബന്ധിച്ച് വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.
പോലീസിന്റേയും സുരക്ഷാസേനയുടേയും സംയുക്ത നീക്കമാണ് നടക്കുന്നത്. ഭീകരരുടെ സാന്നിദ്ധ്യത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് തെരച്ചിൽ നടത്തുകയായിരുന്നു. ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
Comments