കളക്ഷന്‍ റെക്കോർഡുകള്‍ നേടിയെടുത്ത ചിത്രമാണ് ലൂസിഫര്‍. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ ഈ ചിത്രം സംവിധാനം ചെയ്തത് പൃഥ്വിരാജാണ്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനും തുടക്കം കുറിച്ചു. വിവേക് ഒബ്റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെ ബിജു മേനോന് ആയിരിക്കും തെലുങ്കില്‍ അവതരിപ്പിക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഹൈദരബാദിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഗോഡ്ഫാദര് എന്ന പേരിലായിരിക്കും തെലുങ്കില്‍ ചിത്രം പ്രേക്ഷകരിലേക്കെത്തുക. ചിരഞ്ജീവിയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായെത്തുന്നത്. മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തെ നയന്‍ താരയും അവതരിപ്പിക്കും. ചിരഞ്ജീവിയാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. തമിഴ് സംവിധായകന് മോഹന്‍രാജയാണ് തെലുങ്ക് പതിപ്പിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
2019 മാര്‍ച്ച് 28 നാണ് ലൂസിഫര്‍ തിയേറ്ററുകളിലെത്തിയത്. മികച്ച ഒരു സസ്പെന്‍സ് ത്രില്ലറായിരുന്നു ലൂസിഫര്‍. ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രം കൈയടി നേടി. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരായിരുന്നു ചിത്രത്തിന്റെ നിര്‍മാണം.
Comments