കോട്ടയത്ത് ഓട്ടോയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം
കോട്ടയം: മാങ്ങാനത്ത് ഓട്ടോയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി.വില്ലൂന്നി സ്വദേശി അനന്തകൃഷ്ണൻ(24) ആണ് മരിച്ചത്. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.
കോട്ടയം പുതുപള്ളി റോഡിൽ മക്രോണി പാലത്തിനു സമീപമാണ് ഓട്ടോ കണ്ടെത്തിയത്.ഡ്രൈവർ സീറ്റിലാണ് കത്തികരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഓട്ടോറിക്ഷ പൂർണമായും കത്തി നശിച്ചു.
ഫയർഫോഴ്സും കോട്ടയം ഈസ്റ്റ് പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Comments