പ്രചോദനമായത് സച്ചിൻ ; കാണണമെന്ന് ആഗ്രഹമുണ്ട് ; ശക്തി നൽകിയത് മെഡിറ്റേഷനെന്നും ഭാവിന പട്ടേൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രചോദനമായത് സച്ചിൻ ; കാണണമെന്ന് ആഗ്രഹമുണ്ട് ; ശക്തി നൽകിയത് മെഡിറ്റേഷനെന്നും ഭാവിന പട്ടേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2021, 05:28 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ടോക്കിയോ പാരാലിമ്പിക്‌സിൽ വെള്ളിമെഡൽ നേടി ഇന്ത്യയുടെ അഭിമാനമുയർത്തിയ ഭാവിന ബെൻ പട്ടേലിന് രാജ്യമെങ്ങും അഭിനന്ദന പ്രവാഹമാണ്. വനിതകളുടെ ടേബിൾ ടെന്നീസിൽ ചരിത്രവിജയമായ നേട്ടത്തിന് ശേഷം തന്റെ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് ഭാവിന. ഇതിഹാസ ക്രിക്കറ്റ് താരമായ സച്ചിൻ ടെൻഡുൽക്കറെ നേരിട്ട് കണ്ട് മെഡൽ കാണിക്കണമെന്നാണ് ഭാവിനയുടെ മോഹം.

20 വർഷം നീണ്ട കഠിനപ്രയത്‌നങ്ങൾക്ക് പ്രചോദനമായത് സച്ചിൻ ടെൻഡുൽക്കറാണ്. അദ്ദേഹത്തിന്റെ കരിയറും ജീവിതവും തന്റെ പോരായ്മകളെ മറന്ന് പോരാടാനുള്ള ആത്മവിശ്വാസവും ധൈര്യവും പകർന്നു. ഈ മെഡൽ നേട്ടം അദ്ദേഹത്തോടൊപ്പം പങ്കിടാനുള്ള ആഗ്രഹമാണ് ഇനിയുള്ളതെന്നും ഭാവിന പറഞ്ഞു.

2018ലെ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയതിന് പിന്നാലെയാണ് ഭാവിനയുടെ പാരാലിമ്പിക്‌സ് നേട്ടം. മെഡിറ്റേഷനിലൂടെ കൈവരിച്ച മനഃധൈര്യമാണ് വിജയത്തിലേക്ക് തന്നെ നയിച്ചതെന്നും ഭാവിന വിശ്വിസിക്കുന്നു. ലോകത്തിലെ തന്നെ രണ്ടാമത്തെ വേഗമേറിയ കായിക വിനോദമാണ് ടേബിൾ ടെന്നീസ്. 10-15 മിനിറ്റുകൾക്കുള്ളിൽ വിജയ പരാജയങ്ങൾ സംഭവിക്കുന്നു. അതിനാൽ മനസിന് ഏകാഗ്രത കൈവരിക്കേണ്ടത് അത്യാവശ്യമാണ്. കാലങ്ങളായി ജീവിതത്തിന്റെ ഭാഗമാക്കിയ മെഡിറ്റേഷനാണ് അതിനുവേണ്ടി പ്രാപ്തയാക്കിയതെന്നും ഭാവിന പ്രതികരിച്ചു.

രാജ്യത്തിന് വെള്ളി മെഡൽ നേടിത്തന്ന് ചരിത്രം രചിച്ചെന്നാണ് ഭാവിനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. വെള്ളി കരസ്ഥമാക്കിയ ഭാവിനയ്‌ക്ക് പാരാലിമ്പിക്‌സ് സ്വർണം നഷ്ടമായത് ടെന്നീസിൽ ലോക ഒന്നാം നമ്പർ താരം യിങ് ഷൂവിനോട് പരാജയപ്പെട്ടായിരുന്നു. എങ്കിലും ഭാവിനയുടെ നേട്ടത്തിന് സ്വർണത്തിളക്കമാണെന്നതിൽ സംശയമില്ല.

 

Tags: tokyo paralympicsBhavina Patel
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies