ന്യൂഡൽഹി: ബുള്ളറ്റ് പ്രേമികൾ ഏറെ കാലമായി കാത്തിരുന്ന റോയൽ എൻഫീൽഡ് ക്ലാസിക് 350 ഇന്ത്യൻ വിപണിയിലെത്തി.പുതിയ പ്ലാറ്റ്‌ഫോം,എഞ്ചിൻ,ഡിസൈൻ തുടങ്ങി നിരവധി സവിശേഷതകളോടെയാണ് പുതു തലമുറ റോയൽ എൻഫീൽഡ് ഇറങ്ങുന്നത്. റെഡ്ഡിച്ച്, ഹാൽസിയോൺ, സിഗ്നൽ,ഡാർക്ക്, ക്രോം എന്നീ അഞ്ച് വേരിയെന്റുകളിലായിട്ടാണ് ആർ ഇ ക്ലാസിക് 350 ലഭ്യമാവുക. ഇന്ത്യൻ വിപണിയിൽ
1.84 ലക്ഷം രൂപ മുതൽ 2.51 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില നിശ്ചയിച്ചിട്ടുള്ളത്.
ഇരട്ട ക്രാഡിൽ ഷാസിയെ അടിസ്ഥാനമാക്കി, മോട്ടോർസൈക്കിൾ മികച്ച റൈഡ് ക്വാളിറ്റിയും കുറഞ്ഞ വൈബ്രേഷനുകളും നൽകും. പ്ലാറ്റ്‌ഫോം മാത്രമല്ല, പുതിയ ക്ലാസിക് എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനും സവിശേഷതകളും മെറ്റിയർ 350 ക്രൂയിസറുമായി പങ്കിടും.
പുതിയ ആർ ഇ ക്ലാസിക് 350 -ൽ പ്രവർത്തിക്കുന്നത് നവീകരിച്ച 349 സിസി സിംഗിൾ സിലിണ്ടർ ഫ്യുവൽ ഇൻജക്റ്റഡ് എയർ-ഓയിൽ-കൂൾഡ് എഞ്ചിനാണ്. റോയൽ എൻഫീൽഡ് കൗണ്ടർ-ബാലൻസർ ഷാഫ്റ്റ് ഇതിൽ ചേർക്കും, ഇത് വാഹനത്തിന്റെ വിറയൽ കുറയ്‌ക്കുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.















