ന്യൂഡൽഹി : ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് (ഐജിഐഎ) ടെർമിനൽ 3 വഴി യാത്ര ചെയ്യുന്ന യാത്രക്കാരുടെ അധിക ബാഗേജുകൾക്കായി പോക്കറ്റ് സൗഹൃദ ഡോർസ്റ്റെപ്പ് ഡെലിവറി സേവനം ആരംഭിച്ചു. ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡാണ് (ഡിഐഎൽ) പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ‘അവാൻ എക്സസ്’ എന്നാണ് പദ്ധിയുടെ പേര്.
ഈ പദ്ധതിയിലൂടെ രാജ്യത്ത് എവിടെയും മിതമായ നിരക്കിൽ ആഭ്യന്തര, അന്തർദേശീയ യാത്രക്കാരുടെ അധിക ബാഗേജുകൾ അവരുടെ വീട്ടുവാതിൽക്കൽ എത്തിക്കുമെന്ന് ഡിഐഎൽ അധികൃതർ പറഞ്ഞു.
സേവനം പ്രയോജനപ്പെടുത്തുന്നതിന്, യാത്രക്കാർക്ക് അവരുടെ അധിക ബാഗേജ് ബുക്ക് ചെയ്യാൻ ഡൽഹി എയർപോർട്ടിലെ ടെർമിനൽ 3 ലെ ‘അവാൻ എക്സസ്’ കൗണ്ടർ സന്ദർശിക്കാം.
ധാരാളം ലഗേജുകളുമായി യാത്ര ചെയ്യുന്ന മുതിർന്ന പൗരന്മാർക്കുൾപ്പെടെ ഈ സേവനം വളരെയധികം സഹായകമാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Comments