ഐക്യരാഷ്ട്രസഭയുടെ നയങ്ങളെല്ലാം പഴകിപ്പൊളിഞ്ഞത്; പൊളിച്ചെഴുത്ത് വേണം; ക്വാഡ് സഖ്യം നിർണ്ണായകം: ജയശങ്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഐക്യരാഷ്‌ട്രസഭയുടെ നയങ്ങളെല്ലാം പഴകിപ്പൊളിഞ്ഞത്; പൊളിച്ചെഴുത്ത് വേണം; ക്വാഡ് സഖ്യം നിർണ്ണായകം: ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2021, 09:03 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: ഐക്യരാഷ്‌ട്രസഭ നയങ്ങളെ വിമർശിച്ച് വീണ്ടും ഇന്ത്യ.പഴകിയ തന്ത്രങ്ങൾ പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ ഒട്ടും പര്യാപ്തമല്ലെന്നും അടിയന്തിരമായ പൊളിച്ചെഴുത്ത് ആവശ്യമാണെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പറഞ്ഞു.ക്വാഡ് സഖ്യം ഈ കാലഘട്ടത്തിലെ അനിവാര്യ കൂട്ടായ്മയാണെന്നും അമേരിക്കയുടെ ലോകശക്തിയെന്ന സ്ഥാനത്തിനെതിരായ മത്സരം അനാവശ്യമെന്നും ജയശങ്കർ പറഞ്ഞു.ഓസ്‌ട്രേലിയൻ നാഷണൽ ഫൗണ്ടേഷന്റെ ജെ.ജി ക്രോഫോർഡ് ഒറേറ്റേഷൻ എന്ന സംവാദ പരിപാടിയിലാണ് ഇന്ത്യയുടെ നയം വിദേശകാര്യമന്ത്രി വ്യക്തമാക്കിയത്.

പസഫിക് മേഖലയിലെ വെല്ലുവിളികളും ക്വാഡ് സഖ്യത്തിന്റെ പ്രസക്തിയും ഊന്നിപ്പറഞ്ഞുകൊണ്ടാണ് ജയശങ്കർ സംസാരിച്ചത്. ആഗോള വെല്ലുവിളികളെ നേരിടാൻ ഐക്യരാഷ്‌ട്രസഭയുടെ നിലവിലെ നയങ്ങൾക്കാവില്ലെന്നും കാതലായതും സമഗ്രവുമായ മാറ്റം ആവശ്യമാണെന്നും ജയശങ്കർ പറഞ്ഞു. ഇന്തോ പസഫിക് മേഖലയിലെ ആഗോള പ്രതിസന്ധി, അഫ്ഗാനിലെ ഭരണമാറ്റവും ഭീകരതയും, കൊറോണ വ്യാപനം. ഇവ മൂന്നുമാണ് സുപ്രധാന വിഷയങ്ങളെന്നും ഇവയെ ഗൗരവത്തോടെ സമീപിക്കാനും തീരുമാനം എടുക്കാനുമാകുന്ന കൂട്ടായ്മകൾ അനിവാര്യമാണെന്നും ജയശങ്കർ ഓർമ്മിപ്പിച്ചു. നമ്മൾ കരുതുന്നതിലും ഭീകരമാണ് ഓരോ രംഗത്തേയും അവസ്ഥ. നശീകരണ പ്രവണതകൾ മേഖലയിൽ വർദ്ധിക്കുകയാണെന്നും ഇന്തോ-പസഫിക് മേഖല അതിന്റെ കേന്ദ്രബിന്ദുവാണെന്നും ജയശങ്കർ പറഞ്ഞു.

ഈ കാലഘട്ടത്തിലെ ശക്തനായ രാജ്യം അമേരിക്ക തന്നെയെന്ന് സമ്മതിച്ച ജയശങ്കർ പല പ്രതിസന്ധികളുടേയും പരിഹാരത്തിന് എല്ലാ രാജ്യങ്ങളും ഇത്തരം വിഷയത്തിൽ ഒപ്പം നിൽക്കേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞു. അതേ സമയം അമേരിക്കയിലെ ജനാധിപത്യ സ്വഭാവത്തിലുണ്ടാകുന്ന ആന്തരികമാറ്റങ്ങൾ നിസ്സാരമായി കാണാനാകില്ലെന്നും പല സംഭവങ്ങളും ശ്രദ്ധിക്കപ്പെടേണ്ടവയാണെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിന്റെ കരുത്താണ് ക്വാഡ് സഖ്യത്തിന്റെ സവിശേഷതയെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.

Tags: india-UN
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies