കോഴിക്കോട് : നിപ്പ രോഗലക്ഷണങ്ങളെ തുടർന്ന് നിരീക്ഷണത്തിലാക്കിയ രണ്ട് പേരുടെ പരിശോധനാ ഫലം കൂടി പുറത്ത്. ഇരുവർക്കും നിപ്പയില്ലെന്നാണ് കണ്ടെത്തൽ. ഇതോടെ നിപ്പ നെഗറ്റീവ് ആയവരുടെ എണ്ണം 10 ആയി.
നിപ്പ ബാധിച്ച് 12 കാരൻ മരിച്ചതിന് പിന്നാലെ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ 11 പേർക്കാണ് ലക്ഷണങ്ങൾ പ്രകടമായിരുന്നത്. ഇതിൽ 8 പേരുടെ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നേരത്തെ അറിയിച്ചു. കൂടുതൽ പേരുടെ ഫലം നെഗറ്റീവ് ആയതോടെ നിപ്പ ആശങ്ക അകലുകയാണെന്നാണ് വിലയിരുത്തൽ.
പരിശോധനകൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലാബ് സജ്ജീകരിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് രണ്ട് പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയത്.
Comments