പൗലോ കൊയ്‌ലോ പങ്കുവച്ചത് ചെറായിക്കാരന്റെ ഓട്ടോ; കടലും കടന്ന പ്രശസ്തിയുമായി പ്രദീപിന്റെ 'ആൽക്കെമിസ്റ്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൗലോ കൊയ്‌ലോ പങ്കുവച്ചത് ചെറായിക്കാരന്റെ ഓട്ടോ; കടലും കടന്ന പ്രശസ്തിയുമായി പ്രദീപിന്റെ ‘ആൽക്കെമിസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2021, 07:34 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ചെറായി സ്വദേശി കെ എ പ്രദീപിന്റെ ‘ആൽക്കെമിസ്റ്റ്’ ഓട്ടോറിക്ഷയുടെ പ്രശസ്തി കടലും കടന്ന് പറക്കുകയാണ്. ബ്രസീലിയൻ സാഹിത്യകാരൻ പൗലോ കൊയ്‌ലോ സമൂഹ മാദ്ധ്യമങ്ങൾ വഴി പങ്കുവച്ച ഓട്ടോറിക്ഷയുടെ ഉടമയാണ് പ്രദീപ്.

സെപ്തംബർ അഞ്ചിനാണ് പ്രദീപിന്റെ ഓട്ടോയുടെ ചിത്രം വിഖ്യാത എഴുതുകാരൻ പൗലോ കൊയ്‌ലോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്ക് വച്ചത്. ഓട്ടോയുടെ പിൻവശത്ത് ഇംഗ്ലീഷിൽ എഴുത്തുകാരന്റെ പേരും ആൽക്കെമിസ്റ്റ് എന്ന നോവ
ലിന്റെ പേര് മലയാളത്തിലും എഴുതിയ ചിത്രമാണ് പൗലോ കൊയ്‌ലോ പങ്ക് വച്ചത്.

ചിത്രത്തിന് നന്ദി അറിയിച്ചാണ് സാഹിത്യകാരൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. എറണാകുളം പറവൂരിൽ രജിസ്റ്റർ ചെയ്ത സിഎൻജി ഓട്ടോയാണ് ചിത്രത്തിലുളളത്. എഴുത്തുകാരന്റെ ചിത്രത്തിന് നിരവധി മലയാളികളാണ് കമന്റുമായി എത്തിയത്. ചിത്രം വൈറലായതോടെ ഓട്ടോയുടെ ഉടമ ആരാണെന്ന അന്വേഷണത്തിലായിരുന്നു മലയാളികൾ.

തന്റെ പ്രിയപ്പെട്ട എഴുതുകാരൻ, സ്വന്തം വാഹനത്തിന്റെ ചിത്രം പങ്കുവച്ചതിന്റെ ആഹ്ലാദത്തിലാണ് പ്രദീപ്. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട നോവലാണ് ആൽക്കെമിസ്റ്റ്. വിശ്വ സാഹിത്യകാരൻ തന്റെ ഓട്ടോയുടെ ചിത്രം പങ്ക് വച്ചത് അത്ഭുതതോടെയാണ് പ്രദീപ് കാണുന്നത്. ജീവിതത്തിൽ ഏറ്റവും സന്തോഷം തേന്നിയ സന്ദർഭം അദ്ദേഹത്തിന്റെ വാക്കുകളിൽ സന്തോഷവും അഭിമാനവും നിറയുന്നു.

11 വർഷം മുമ്പാണ് പ്രദീപ് ആൽക്കെമിസ്റ്റ് വായിക്കുന്നത്. അതിന് ശേഷം പൗലോ കൊയ്ലൊയുടെ എല്ലാ നോവലുകളും വായിച്ചു. ദസ്തയേവ്‌സ്‌കി, ഗബ്രിയേൽ ഗാർഷ്യ മാർക്വിസ്, ഓഷോ എന്നിവരുടെ കൃതികളുടെ മലയാളം തർജമകളും പ്രദീപ് വായിച്ചിട്ടുണ്ട്.

പൗലോ കൊയ്‌ലോ ഇന്ത്യ സന്ദർശിക്കുബോൾ അദ്ദേഹത്തെ നേരിൽ സന്ദർശിക്കണമെന്നാണ് ഈ ചെറായിക്കാരന്റെ ആഗ്രഹം. ആദ്യമായല്ല കേരളത്തിൽ നിന്നുളള ചിത്രം പങ്ക് വയ്‌ക്കുന്നത്. മുമ്പ് ആലുവയിൽ ആൽക്കെമിസറ്റ് ഉൾപ്പടെയുള്ള പുസ്തകങ്ങളുടെ മാതൃകയിൽ തീർത്ത ബുക്ക്സ്റ്റാളിന്റെ ചിത്രവും പൗലോ കൊയ്‌ലോ ഷെയർ ചെയ്തിരുന്നു.

ലോകത്തിൽ ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളാണ് 74കാരനായ പൗലോ കൊയ്‌ലോ. അദ്ദേഹത്തിന്റെ പോർച്ചുഗീസ് ഭാഷയിലുളള ആൽക്കെമിസ്റ്റ് എന്ന ക്ലാസിക് ഗ്രന്ഥം 70ഓളം ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 1998ലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിച്ചത്. ലോകത്താകമാനം 150 ദശലക്ഷത്തോളം കോപ്പികൾ ആണ് വിറ്റഴിച്ചത്.

Tags: Literatureautoparavurcng
ShareTweetSendShare

More News from this section

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies