ഹരിതയ്ക്ക് പിന്തുണയുമായി എംഎസ്എഫിലെ ഒരു വിഭാഗം; ലീഗ് നേതൃത്വത്തിന് കത്തയച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹരിതയ്‌ക്ക് പിന്തുണയുമായി എംഎസ്എഫിലെ ഒരു വിഭാഗം; ലീഗ് നേതൃത്വത്തിന് കത്തയച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2021, 10:10 am IST
FacebookTwitterWhatsAppTelegram

മലപ്പുറം: ഹരിതയ്‌ക്ക് പിന്തുണയുമായി എംഎസ്എഫിലെ ഒരു വിഭാഗം നേതാക്കൾ രംഗത്ത്. ഹരിതയ്‌ക്കെതിരായ നടപടി പുനഃപരിശോധിക്കണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തിനും നേതാക്കൾ കത്തയച്ചു. സീനിയർ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി ഉൾപ്പെടെ ഉള്ളവരാണ് കത്ത് അയച്ചിരിക്കുന്നത്. നടപടിയുമായി മുന്നോട്ട് പോകരുതെന്നും, പിഎംഎ സലാമാണ് പ്രശ്‌നങ്ങൾ വഷളാക്കിയതെന്നും വിമർശനമുണ്ട്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉൾപ്പെടെയുള്ള മൂന്ന് പേർക്കെതിരെ ഹരിത ഉയർത്തിയ ആരോപണങ്ങളെ തുടർന്ന് മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ തീരുമാനം അത്യധികം ഖേദകരമാണെന്ന് കത്തിൽ പറയുന്നു. വിഷയം പാർട്ടിക്കും എം.എസ്.എഫിനും പൊതുസമൂഹത്തിൽ വലിയ അവമതിപ്പ് ഉണ്ടാക്കി. മുസ്‌ലിം ലീഗ് പാർട്ടി സ്ത്രീ വിരുദ്ധമാണെന്ന തരത്തിലുള്ള പൊതു ബോധത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഈ വിഷയത്തിൽ ആരോപണ വിധേയർ തെറ്റുകാരാണെന്ന് കണ്ടെത്തിയിട്ടും അർഹമായ അച്ചടക്ക നടപടി അവർക്കെതിരെ ഉണ്ടാകാത്തത് പാർട്ടിയ്‌ക്ക് ദൂരവ്യാപകമായ പ്രയാസങ്ങൾ സൃഷ്ടിക്കുന്നതാണ്.

ഇവിടെ തെറ്റുകാരാണെന്ന് കണ്ടെത്തിയവരോട് നിർവ്യാജം ഖേദം പ്രകടിപ്പിക്കുവാൻ പാർട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണവിധേയർ തങ്ങളുടെ ഖേദപ്രകടനത്തിൽ പോലും തെറ്റ് പറ്റിയില്ല എന്ന് ആവർത്തിച്ച്, പരാതിക്കാർ തെറ്റിദ്ധാരണ പരത്തി എന്ന് പറഞ്ഞ് ആക്ഷേപിക്കുവാനാണ് ശ്രമിച്ചത്. യാതൊരു ഭരണ ഘടനാ പിൻബലവുമില്ലാതെ ഹരിതയെ പിരിച്ചു വിട്ട നടപടി നീതികരിക്കാനാവില്ല. നിലവിൽ പാർട്ടി എടുത്ത തീരുമാനം പുന:പരിശോധിച്ച് പൊതു സമൂഹത്തിനു മുന്നിൽ പാർട്ടിയുടെ മുഖം രക്ഷിക്കണമെന്നും ഇവർ കത്തിൽ ആവശ്യപ്പെടുന്നു.

Tags: haritha
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies