ന്യൂഡൽഹി: ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിനുനേരെ ബോംബാക്രമണമുണ്ടാവുമെന്ന് ഡൽഹി പോലീസിന് ഭീഷണി സന്ദേശം ലഭിച്ചു. ഇതേ തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷ വർദ്ധിപ്പിച്ചു. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകി.
യുഎസിലെ 9/11 ആക്രമണത്തിന്റെ വാർഷികവുമായി ബന്ധപ്പെട്ട് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം ബോംബ് വെച്ച് തകർക്കുമെന്നായിരുന്നു ഭീഷണി. ഡൽഹിയിലെ രൻഹോള പോലീസ് സ്റ്റേഷനിലെ ലാൻഡ്ലെനിലേക്കാണ് കോൾ വന്നത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ നടപടികളുടെ ഭാഗമായി യാത്രക്കരെ കർശന പരിശോധനയ്ക്ക് വിധേയമാക്കും.സുരക്ഷയെ മാനിച്ച് യാത്രക്കാർ സഹകരിക്കണമെന്ന് എയർ ഇന്ത്യ അഭ്യർത്ഥിച്ചിട്ടുണ്ട്.
Comments