മുംബൈ:നഗരത്തെ നടുക്കിയ ക്രൂരബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു. നഗരത്തിൽ നിർത്തിയിട്ടിരുന്ന വാഹനത്തിനുള്ളിൽ വെച്ചാണ് യുവതി പീഡനത്തിന് ഇരയായത്. 34 കാരിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ അതിക്രൂര പീഡനം നടന്നത്. ഖൈറാനി റോഡിൽ വെച്ച് ഒരാൾ യുവതിയെ മർദ്ദിക്കുന്നത് കണ്ട ആളുകൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയ ഉടൻ രക്തത്തിൽ കുളിച്ചു അബോധാവസ്ഥയിലായ നിലയിലായിരുന്ന യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്നുള്ള പരിശോധനയിലാണ് യുവതി ക്രുരമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത് ദില്ലിപെൺകുട്ടിക്ക് സമാനമായി പ്രതി യുവതിയുടെ സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി മുറിവേൽപ്പിച്ചിരുന്നു. അതേസമയം പോലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിൽ പ്രതിയായ മോഹൻ ചൗഹാനെ പിടികൂടി.സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടാകാമെന്ന് നിഗമനത്തിലാണ് പോലീസ്.
അതേസമയം സംഭവം മനുഷ്യത്വത്തിന് തന്നെ അപമാനകരമാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രതികരിച്ചു.കുറ്റവാളിക്ക് എത്രയും പെട്ടന്ന് ശിക്ഷ ഉറപ്പാക്കാൻ വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിലാക്കുമെന്ന് അദേഹം വ്യക്തമാക്കി.സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി മുംബൈ സിറ്റി പോലീസ് കമ്മീഷണറും അറിയിച്ചു. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ ഈമാസം 21 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
Comments