കാബൂൾ: അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അബ്ദുൾ റഷീദ് ദോസ്തമിന്റെ കൊട്ടാരം പിടിച്ചെടുത്ത് താലിബാൻ. താലിബാന്റെ പ്രമുഖ എതിരാളികളിൽ ഒരാളും പട്ടാളമേധാവിയുമായിരുന്ന ദോസ്തം, അഫ്ഗാനിൽനിന്ന് പലയാനം ചെയ്തു.
താലിബാന്റെ കരുത്തനായ നേതാക്കളിലൊരായ ക്വാരി സലാഹുദ്ദിൻ അയ്യൂബിനെയും അയ്യൂബിന്റെ പടയാളികളെയും കൊട്ടാരത്തിന്റെ സുരക്ഷയ്ക്കായി താലിബാൻ വിന്യസിച്ചു. അഫ്ഗാൻ പിടിച്ചെടുത്തതിനുശേഷം 150 കാവൽക്കാരെയാണ് അയ്യൂബി ഇവിടെ നിയോഗിച്ചത്.
അത്യാഡംബരങ്ങളോടുകൂടിയ ഭവനത്തിൽ താലിബാൻ സംഘം ആർത്തുല്ലസിക്കുന്ന ചിത്രങ്ങളും പുറത്തു വിട്ടു.
രാഷ്ട്രീയ നേതാവും, സൈനിക മേധാവി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ നാലു പതിറ്റാണ്ടോളം അഫ്ഗാനിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ദോസ്തം. എന്നാൽ താലിബാൻ അഫ്ഗാൻ കീഴടക്കിയശേഷം ദോസ്തം ഉസ്ബെക്കിസ്താനിലേക്ക് കടക്കുകയായിരുന്നു.
Comments