ഇസ്ലാമാബാദ്: ഓസ്ത്രേല്യൻ മുൻ ഓപ്പണിങ് ബാറ്റ്സ്മാൻ മാത്യു ഹെയ്ഡനെയും ദക്ഷിണാഫ്രിക്കൻ പേസ് ബൗളർ വെർനോൻ ഫിലാണ്ടറേയും പാകിസ്താന്റെ കോച്ചുമാരായി തെരഞ്ഞെടുത്തു. മുൻ പാക് ക്രിക്കറ്റർ റമീസ് രാജ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ആയതിനു തൊട്ടു പിന്നാലെയാണ് പ്രഖ്യാപനം.
പരിശീലനത്തിൽ ഇവരുടെ റോൾ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇരുവർക്കും പുറമെ മുഖ്യ പരിശീലകനെയും നിയമിക്കാൻ സാധ്യതയുണ്ട്. അടുത്ത മാസം നടക്കുന്ന ടി 20 ലോകകപ്പിൽ പുതിയ പരിശീലകർ പാകിസ്താനെ പരിശീലിപ്പിക്കും.
കോച്ചിങിൽ വലിയ പരിചയസമ്പത്ത് അവകാശപ്പെടാനില്ലാത്തവരാണ് ഹെയ്ഡനും ഫിലാണ്ടറും. മിസ്ബ ഉൾ ഹഖ്, വഖാർ യൂനിസ് എന്നിവർ യഥാക്രമം ബാറ്റിങ്,ബൗളിങ് കോച്ചിങ് സ്ഥാനത്ത് നിന്ന് ഒഴിവായ സ്ഥാനത്തേക്കാണ് ഇരുവരുടെയും നിയമനം.
Comments