കൊളംബോ: യോർക്കർ കിംഗ് എന്നറിയപ്പെടുന്ന ശ്രീലങ്കൻ പേസർ ലസിത് മലിംഗ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. നേരത്തെ ടെസ്റ്റിൽ നിന്നും ഏകദിനത്തിൽ നിന്നും പടിയിറങ്ങിയ മലിംഗ ഇപ്പോൾ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുകയാണെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2011ലായിരുന്നു ടെസ്റ്റില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2019ല്‍ ഏകദിനവും മലിങ്ക മതിയാക്കിയിരുന്നു.
സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ടി20യിലെ താന്‍ നേടിയ വിക്കറ്റുകളുടെ വീഡിയോയും മലിങ്ക ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് എനിക്ക് വിശേഷപ്പെട്ട ദിവസമാണ്. കാരണം എന്നെ കരിയറിലുടനീളം പിന്തുണക്കുകയും അനുഗ്രഹിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി പറയുന്നു. ടി20 കരിയറില്‍ നിന്നും ഞാനിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. ഈ അവസരത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനും മുംബൈ ഇന്ത്യന്‍സിനും ടീം ഉടമകള്‍ക്കും സഹതാരങ്ങള്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നുവെന്നും താരം പറയുന്നു.
എന്റെ ഷൂസ് വിശ്രമിച്ചാലും കളിയോടുള്ള ഇഷ്ടം വിശ്രമിക്കില്ലെന്നാണ് വിഡിയോക്ക് മലിംഗ അടിക്കുറിപ്പിട്ടിട്ടുള്ളത്. ഐപിഎല്ലിലെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരനെന്ന റെക്കോര്‍ഡിന്റെ അവകാശി കൂടിയാണ് മലിംഗ. ആദ്യ സീസണ് മുതല്‍ മുംബൈ ഇന്ത്യന്‍സ് കുപ്പായത്തിലിറങ്ങി ബാറ്റ്സ്മാൻമാരെ വിറപ്പിച്ച അദ്ദേഹം 170 വിക്കറ്റുകളാണ് വീഴ്ത്തിയത്.
Comments