പാക് സൈന്യത്തിന്റെ പരിശീലനം; ഐഎസ്‌ഐയുടെ ഫണ്ട്; പിടിയിലായ ഭീകരരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ...വീഡിയോ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് സൈന്യത്തിന്റെ പരിശീലനം; ഐഎസ്‌ഐയുടെ ഫണ്ട്; പിടിയിലായ ഭീകരരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ…വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2021, 01:28 pm IST
FacebookTwitterWhatsAppTelegram

ഡെൽഹി: രാജ്യതലസ്ഥാനത്തുനിന്നും ഇന്നലെ പിടികൂടിയ ഭീകരരിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ചാവേർ ബോംബ് സ്‌ഫോടനം നടത്താനുളള പരിശീലനവും ആയുധങ്ങളും നൽകിയത് പാകിസ്താൻ സൈനികരെന്ന് പിടിയിലായ തീവ്രവാദികളുടെ മൊഴി. ഡെൽഹി അടക്കമുള്ള അഞ്ച് വൻ നഗരങ്ങളിൽ സ്‌ഫോടനം നടത്താനും വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാനുമായിരുന്നു ഇവരുടെ പദ്ധതി. ഇവർ തീവ്രവാദസംഘടനയിൽ ചേർത്തവർക്കായി രാജ്യത്തിന്റെ വിവധ ഭാഗങ്ങളിൽ തിരച്ചിൽ തുടരുകയാണ്.

ദില്ലിയിൽ അറസ്റ്റിലായ ഭീകരരെ കുറിച്ച് അന്വേഷണം തുടങ്ങിയത് കേന്ദ്ര എജൻസിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ. സ്വാതന്ത്ര്യദിനാഘോഷ സമയത്ത് രാജ്യത്ത് ഭീകരാക്രമണം നടത്തുമെന്നായിരുന്നു സൂചന. നിതാന്ത ജാഗ്രതയിലായിരുന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റേയും കേന്ദ്ര ആഭ്യന്തരവകുപ്പിന്റേയും ഒത്തുചേർന്നുള്ള പ്രവർത്തനമാണ് പിന്നീട് ഫലം കണ്ടത്. ഡൽഹി പോലീസിന്റെ പ്രത്യേക വിഭാഗം തന്നെഭീകരർക്കായുള്ള വേട്ട ആരംഭിക്കുകയായിരുന്നു.

ദില്ലി, ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നാണ് ആറു ഭീകരരെ അറസ്റ്റ് ചെയ്തത്. വിവിധ സംസ്ഥാനങ്ങളിലെ പൊലീസുമായി ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്.. ദില്ലി ജാമിയ നഗർ സ്വദേശി ഒസാമ, മുംബൈ സ്വദേശി മൊഹമ്മദ് ഷെയിഖ്, യുപി സ്വദേശികളായ മൂൽചന്ദ്, ഷീഷാൻ, അബൂബക്കർ, ജാവേദ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ആർഡിഎക്‌സ് അടക്കം സ്‌ഫോടക വസ്തുക്കളും ബോംബ് നിർമ്മാണത്തിനുള്ള സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ആക്രമണം നടത്താൻ പാക് ചാരസംഘടനയായ ഐഎസ്‌ഐ ഇവർക്ക് പണം എത്തിച്ചതിന്റെ തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ഒസാമ , ജാവേദ് എന്നിവർക്ക് 15 ദിവസം പാക്കിസ്ഥാനിൽ പരിശീലനം കിട്ടിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടുതൽ യുവാക്കളെ ഇവർ സംഘത്തിൽ ചേർത്തതായും കണ്ടെത്തിയിട്ടുണ്ട്.  മസ്‌ക്കറ്റിൽ എത്തിയ രണ്ട് പേരും ബോട്ടുകളിൽ വിവിധ സംഘങ്ങൾക്കൊപ്പം പാക്കിസ്ഥാനിലെ ഗദ്വാർ തുറമുഖത്തിന് സമീപം എത്തിയെന്നും ഇവിടെ നിന്നും മറ്റൊരു കേന്ദ്രത്തിൽ പരിശീലനത്തിന് പോയയെന്നും ഭീകരർ മൊഴി നൽകി.

പരിശീലനം നൽകിയത് പാകിസ്താൻ സൈനികർ ആണെന്നും യൂണിഫോമിൽ തന്നെയാണ് അവർ എത്തിയതെന്നുമാണ് കണ്ടെത്തൽ.  ഇവർക്കൊപ്പം ബംഗ്ലാദേശികളെന്ന് കരുതുന്ന 15 പേർ ഉണ്ടായിരുന്നുവെന്നും ഈ സംഘത്തിലെ ചിലർ ഇന്ത്യയിലേക്ക് കടന്നതായി സംശയിക്കുന്നതായും പൊലീസ് പറയുന്നു.  രാജ്യം ഉത്സവ സീസണിലേക്ക് കടക്കുന്നതിന്റെ മുന്നോടിയായി നിതാന്ത ജാഗ്രതയിലായിരുന്നു സുരക്ഷാ ഏജൻസികൾ. ഇവരെ വലയിലാക്കാൻ കഴിഞ്ഞതിലൂടെ തീവ്രവാദികളുടെ വൻഭീകരാക്രമണ പദ്ധതിയാണ് കേന്ദ്ര ഏജൻസികൾ തകർത്തത്.

Tags: delhi policepak-terror fundingNIA
ShareTweetSendShare

More News from this section

മഴയും മണ്ണിടിച്ചിലും; കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

Latest News

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies