നാർക്കോട്ടിക് ജിഹാദിന് കൂടുതൽ തെളിവുകളോ ? മയക്കുമരുന്ന് വ്യാപാരത്തിനും ഉപയോഗത്തിലും യുവതികളുടെ എണ്ണം കൂടുന്നു; റിപ്പോർട്ടുമായി എക്‌സൈസ് കമ്മീഷണർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാർക്കോട്ടിക് ജിഹാദിന് കൂടുതൽ തെളിവുകളോ ? മയക്കുമരുന്ന് വ്യാപാരത്തിനും ഉപയോഗത്തിലും യുവതികളുടെ എണ്ണം കൂടുന്നു; റിപ്പോർട്ടുമായി എക്‌സൈസ് കമ്മീഷണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2021, 06:10 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശം കത്തിനിൽക്കെ ലഹരിക്കടത്ത് കേസുകളിൽ പ്രതികളാകുന്ന യുവാക്കളുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിക്കുന്നു. എക്സൈസ് കമ്മീഷ്ണർ സംസ്ഥാന സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് യുവാക്കളുടെ പങ്കാളിത്തം വർദ്ധിക്കുന്നതായുളള കണക്കുകൾ. ലഹരി വസ്തുക്കൾ എത്തിക്കുന്നതിനും വിതരണത്തിനും മാഫിയകൾ വിദ്യാർത്ഥികളെയും യുവതികളെയും ഉപയോഗപ്പെടുത്തുന്നത് സംസ്ഥാനത്ത് വ്യാപകമാണെന്നും റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം ലഹരിക്കടത്ത് കേസുകളിൽ പ്രതികളായ 3,791 പേരിൽ 514 പേരും 21 വയസിൽ താഴെയുള്ളവരാണെന്നും ഈ വർഷം ഇതുവരെ 518 യുവാക്കൾ സമാനമായ കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടെന്നും റിപ്പോർട്ടിലുണ്ട്. ലഹരി ഉപയോഗം തടയാൻ നിയമ ഭേദഗതി ഉൾപ്പെടെ ശുപാർശ ചെയ്യുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം എക്സൈസ് കമ്മീഷ്ണർ എസ് ആനന്ദകൃഷ്ണൻ സമർപ്പിച്ചത്.

എക്സൈസ് നടത്തുന്ന വിമുക്തി കേന്ദ്രത്തിൽ മയക്കുമരുന്നിന് അടിമപ്പെട്ട് ചികിത്സയിൽ കഴിയുന്ന യുവാക്കളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കാ ജനകമാണെന്നും സാമൂഹിക, സാമ്പത്തിക, ഗാർഹിക പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ലഹരി ഉപയോഗത്തിനെതിരെ നടത്തുന്ന പ്രചാരണം ശക്തിപ്പെടുത്തണമെന്നും കമ്മീഷണറുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. കേരളത്തിൽ ലഹരിവ്യാപാരം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ അന്വേഷണം സുഗമമാക്കാനുള്ള ശുപാർശകളും കമ്മീഷൻ നൽകിയിട്ടുണ്ട്.

ലഹരിമരുന്ന് മാഫിയക്കാരുടെ ഫോൺ കാൾ വിശദാംശങ്ങളടക്കം ശേഖരിക്കാൻ എക്സൈസ് വകുപ്പിന് നേരിട്ടി അനുമതി നൽകണണം. ലഹരികടത്തുകാരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും പിടിക്കപ്പെടുന്ന കേസുകളിലെ തെളിവ് ശേഖരിക്കുന്നതിനും ഫോൺകാൾ വിവരങ്ങൾ അത്യാവശ്യമാണെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. പോലീസാണ് നിലവിൽ വിവരങ്ങൾ എക്സൈസ് വകുപ്പിന് കൈമാറുന്നത്.

യുവാക്കളുടെ അമിതമായ പുകയില ഉപയോഗമാണ് യുവാക്കളെ ലഹരിയ്‌ക്ക് അടിമയാക്കുന്നത്. സംസ്ഥാനത്ത് നിലവിൽ പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് പിടിച്ചാൽ 200 രൂപ മാത്രമാണ് പിഴ. ഇത് വർദ്ധിപ്പിച്ചാൽ ഒരു പരിധി വരെ അനാവശ്യ ലഹരി ഉപയോഗം തടയാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആനന്ദകൃഷ്ണന്റെ റിപ്പോർട്ടിൻമേൽ സർക്കാർ എന്ത് നടപടി സ്വീകരിക്കും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

Tags: Kerala Policepala bishopNarcotic JihadKerala Excise Commissioner
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies