അഗർത്തല : സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ഗൗതം ദാസ് കൊറോണ ബാധിച്ച് മരിച്ചു. 70 വയസ്സായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയായിരുന്നു മരണം.
ഓഗസ്റ്റിലാണ് ഗൗതം ദാസിന് കൊറോണ സ്ഥിരീകരിച്ചത്. തുടർന്ന് അഗർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടർന്ന് സെപ്തംബർ ആറിന് അദ്ദേഹത്തെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
1968 ലാണ് ഗൗതം ദാസ് സിപിഎമ്മിൽ ചേർന്നത്. അതേവർഷം തന്നെ അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയിൽ അംഗത്വവും നൽകി. 1994 ൽ ഗൗതം ദാസ് സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2018 ലാണ് ഗൗതം ദാസിനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
Comments