മുംബൈ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിനായക ചതുർഥി ആഘോഷിക്കുന്നത് വലിയ ഉത്സവമായാണ്. 10 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുക. ഗണപതിയുടെ വിഗ്രഹത്തെ അണിയിച്ചൊരുക്കിയാണ് ഉത്സവം കൊണ്ടാടുന്നത്. അത്തരത്തിൽ അണിയിച്ചൊരുക്കിയ ഗണപതിയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്.
മുംബൈ പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വിഗ്രഹത്തിന് പോലീസ് വേഷം ധരിപ്പിച്ചാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ പ്രധാന സംരക്ഷകൻ എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
https://twitter.com/MumbaiPolice/status/1438146962625208321















