101-)0 വയസ്സിലും മത്സ്യബന്ധനം നടത്തുന്ന മുത്തശ്ശി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

101-)0 വയസ്സിലും മത്സ്യബന്ധനം നടത്തുന്ന മുത്തശ്ശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2021, 10:45 pm IST
FacebookTwitterWhatsAppTelegram

പ്രായം ഒന്നിനും തടസമല്ലെന്ന് നാം പറയാറുണ്ട്. അതിനു കാരണം പ്രായത്തെ വെല്ലുന്ന അവരുടെ പ്രകടനങ്ങളാണ്. ഇപ്പോഴിതാ അത്തരത്തില്‍ പ്രായത്തെ വെല്ലുന്ന പ്രകടനവുമായി ഒരു മുത്തശ്ശി. യൗവ്വനത്തിന്റെ ചുറുചുറുക്കോടെ കടലില്‍ മത്സ്യബന്ധനത്തിന് പോകുകയാണ് തന്റെ 101-ാം വയസ്സിലും ഈ മുത്തശ്ശി. വിര്‍ജീനിയ ഒലിവര്‍ എന്നാണ് ഈ മുത്തശ്ശിയുടെ പേര്. യുഎസ് വംശജയായ മുത്തശ്ശി പത്ത് വര്‍ഷത്തോളമായി കടലില്‍ പോയി കൊഞ്ചുകളെ പിടിയ്‌ക്കാന്‍ തുടങ്ങിയിട്ട്. പ്രായത്തിന്റെ അവശതകളൊന്നും തന്നെ ഈ മുത്തശ്ശിയുടെ ജോലിയെ തടസ്സപ്പെടുത്തുന്നില്ല എന്നതും കൗതുകകരമാണ്. 78 കാരനായ മകന്‍ മാക്സുമുണ്ട് ഈ മുത്തശ്ശിക്കൊപ്പം കടലില്‍ മത്സ്യബന്ധനത്തിന് പോകാന്‍.

കുട്ടിക്കാലം മുതല്‍ക്കേ കടലിനെ അടുത്തറിഞ്ഞിട്ടുള്ള ആളുകൂടിയാണ് ഒലിവര്‍. ഏഴ് വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ വിര്‍ജീനിയ ഒലിവര്‍ ആദ്യമായി കടലില്‍ പോയി. അതും അത്യാധുനിക സജ്ജീകരണങ്ങളൊന്നും നിലവിലില്ലാതിരുന്ന കാലത്ത്. പിന്നീടങ്ങോട്ട് പലപ്പോഴും ഉപജീവനമാര്‍ഗമായതും ഈ മത്സ്യബന്ധനം തന്നെയാണ്. പ്രായം ഏറിയതുകൊണ്ടുതന്നെ വിര്‍ജീനിയ ഒലിവര്‍ ഇക്കാലത്ത് കടലില്‍ പോകുമ്പോള്‍ പലരും നിരുത്സാഹപ്പെടുത്താറുണ്ട്. എന്നാല്‍ അത്തരം വാക്കുകള്‍ക്കൊന്നും ഈ മുത്തശ്ശിയുടെ ആത്മവിശ്വാസത്തെ തകര്‍ക്കാന്‍ സാധിച്ചിട്ടില്ല.

പറ്റുന്ന കാലത്തോളം മത്സ്യബന്ധനം തുടരും എന്ന് മാത്രമാണ് പിന്‍തിരിപ്പിക്കുന്നവരോട് ഒലിവര്‍ മുത്തശ്ശിക്ക് പറയാനുള്ളത്. കടല്‍യാത്രയുടെ കാര്യത്തിലും തെല്ലും ഭയമില്ല ഈ മുത്തശ്ശിക്ക്. പുലര്‍ച്ചെ തന്നെ മകനൊപ്പം ബോട്ടില്‍ യാത്ര തിരിക്കും. ചെറിയ മത്സ്യത്തെ ചൂണ്ടയില്‍ കൊരുത്തിയാണ് കൊഞ്ച് പിടിയ്‌ക്കുന്നത്. ഒലിവറിന്റെ പിതാവും കൊഞ്ചുപിടുത്തക്കാരനായിരുന്നു. അങ്ങനെയാണ് ചെറുപ്പം മുതല്‍ക്കേ വിര്‍ജീനിയ ഒലിവറും ഈ മേഖലയിലേയ്‌ക്ക് തിരിഞ്ഞത്. ഒരു ജോലി എന്നതിനും അപ്പുറം ഏറെ ആസ്വദിച്ചുകൊണ്ടുമാണ് ഒലിവര്‍ മുത്തശ്ശി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നതും.

Tags: U S A
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies