സന്തോഷം അളക്കാനുള്ള ഉപകരണവുമായി ഡോ. ശാലിനി മേനോൻ; ക്ലിനിക്കൽ ടെസ്റ്റ് കഴിഞ്ഞാൽ ഉടൻ വിപണിയിൽ...വീഡിയോ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സന്തോഷം അളക്കാനുള്ള ഉപകരണവുമായി ഡോ. ശാലിനി മേനോൻ; ക്ലിനിക്കൽ ടെസ്റ്റ് കഴിഞ്ഞാൽ ഉടൻ വിപണിയിൽ…വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2021, 07:04 pm IST
Facebook
Twitter
WhatsAppTelegram

ജീവിതത്തിൽ സന്തോഷം ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. സന്തോഷത്തിന്റെ തോത് അളക്കാനുള്ള ഉപകരണം കൂടി ആയോലോ ? ഇരട്ടി സന്തോഷം. കൊച്ചി സ്വദേശിനിയായ ഡോ. ശാലിനി മേനോനാണ് സന്തോഷത്തിന്റെ തോത് അളക്കാനുള്ള ഉപകരണം കണ്ടുപിടിച്ചിരിക്കുന്നത്.

സന്തോഷത്തിന്റെ തോത് അളക്കാൻ ഒരവസരമുണ്ടായാൽ ആരെങ്കിലും വേണ്ടെന്നു വക്കുമോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. ഗവേഷണങ്ങളിലൂടെയുള്ള കണ്ടെത്തലുകൾ പുസ്തങ്ങളിൽ ഒതുക്കാനുള്ളതല്ലെന്നാണ് ഡോ. ശാലിനിയുടെ നിലപാട്. ഇങ്ങനെയുള്ള ചിന്തയിൽ നിന്നാണ് പ്രബന്ധങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിലുള്ള ഉപകരണം പുറത്തിറക്കാനുള്ള തീരുമാനത്തിലെത്തിയതെന്ന് യുവ ഗവേഷക പറയുന്നു.

നാഡീതന്തു ഉൽപാദിപ്പിക്കുന്ന രാസപദാർഥമായ ഡോപ്പമൈൻ ആണ് സന്തോഷമുൾപ്പെടെയുള്ള മനുഷ്യവികാരങ്ങൾ നിർണ്ണയിക്കുന്നത്. ഡോപ്പമൈന്റെ അളവ് ശരീരത്തിൽ വർദ്ധിച്ചാൽ പാർക്കിൻസൺസ്, അൽഷിമേഴ്സ്, സ്‌കീസോഫ്രീനിയ, വിഷാദം തുടങ്ങിയ ഗുരുതരമായ ന്യൂറോളജിക്കൽ രോഗാവസ്ഥകളിലേക്ക് മനുഷ്യനെ നയിച്ചേക്കാം. അതുകൊണ്ടു തന്നെ ഡോപ്പമൈന്റെ അളവ് നിർണ്ണയിക്കാൻ കഴിയുന്ന ഉപകരണമുണ്ടെങ്കിൽ ന്യൂറോളജിചികിത്സാ രംഗത്ത് കൂടുതൽ മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്ന നിഗമനമാണ് ‘ഡോപ്പോമീറ്ററിന്റെ കണ്ടുപിടുത്തത്തിലേയ്‌ക്ക് നയിച്ചത്.

വളരെ കുറഞ്ഞ വിലയ്‌ക്ക് വിപണിയിൽ ലഭ്യമാക്കാൻ കഴിയുമെന്നതിനാലും സാങ്കേതിക പരിജ്ഞാനം ആവശ്യമില്ലാത്തതിനാലും സാധാരണക്കാർക്ക് സ്വന്തമായി ഉപയോഗിക്കാം എന്നതാണ് എടുത്തുപറയേണ്ട സവിശേഷത. വലിയ ഉപകരണങ്ങളുടെ സഹായത്തോടെ ലാബുകളിൽ മാത്രമാണ് നിലവിൽ ഡോപ്പോമീന്റെ അളവ് പരിശോധിക്കുന്നത്.

ഡോപ്പോമീറ്റർ കയ്യിലുണ്ടെങ്കിൽ വീട്ടിൽ വെച്ചുതന്നെ രോഗനിർണ്ണയം നടത്താം. പരിശോധനയ്‌ക്കായി സാമ്പിളിന്റെ കുറഞ്ഞ അംശം മാത്രം മതി. നാഡീ സംബന്ധമായ മറ്റ് അസുഖങ്ങൾ കണ്ടെത്തുന്നതിനും ഉപയോഗപ്പെടുത്താമെന്ന് ഡോ. ശാലിനി പറഞ്ഞു. ഇതിനായി ഒരേ ഉപകരണം തന്നെ ഇലക്ട്രോഡ് മാറ്റി ഉപയോഗിച്ചാൽ മതി.

കുസാറ്റ് സയൻസ് ഫാക്കൽറ്റി ഡോ.കെ.ഗിരീഷ് കുമാറിന്റെ മാർഗനിർദ്ദേശത്തിലാണ് ഡോ. ശാലിനി ഉപകരണത്തിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിച്ചെടുത്തത്. കോഴിക്കോടുള്ള പ്രോ ചിപ്പ് ടെക്‌നോളജി എന്ന സ്റ്റാർട്ട് അപ്പ് സ്ഥാപനമാണ് സാങ്കേതിക സഹായങ്ങൾ നൽകിയത്. ഉപകരണത്തിന്റെ പേറ്റന്റ് ലഭിച്ചാലുടൻതന്നെ ക്ലിനിക്കൽ പരിശോധനകൾ ആരംഭിക്കാനാണ് തീരുമാനം.

യഥാർത്ഥ സാമ്പിളുകൾ എടുത്ത് നടത്തുന്ന ക്ലിനിക്കൽ ടെസ്റ്റുകൾ വിജയം കണ്ടാൽ ഡോപ്പോമീറ്റർ വിപണിയിലെത്തും. ആധുനിക വൈദ്യ ശാസ്ത്രത്തിനുതന്നെ വലിയൊരു നേട്ടമാകും കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി വകുപ്പ് സെൻസർ റിസർച്ച് ഗ്രൂപ്പിലെ റിസർച്ച് അസോസിയേറ്റായ ഡോ. ശാലിനി മേനോൻ വികസിപ്പിച്ചെടുത്ത ഡോപ്പോ മീറ്റർ.

Tags: KUSAT
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies