ലക്നൗ : യുപിയിൽ 4.5 ലക്ഷം പേർക്ക് സർക്കാർ ജോലി ലഭിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . സ്വകാര്യ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഉത്തർപ്രദേശ് 2017-ന് മുമ്പ് സമ്പദ്വ്യവസ്ഥയിൽ ആറാമത് നിന്ന സംസ്ഥാനമായിരുന്നു .എന്നാൽ ഇന്ന് സമ്പദ് വ്യവസ്ഥയിൽ രണ്ടാം സ്ഥാനമാണ് യുപിക്കുള്ളത് . ഇക്കാലയളവിൽ നാലര ലക്ഷം പേർ സർക്കാർ ജോലിയിൽ പ്രവേശിച്ചതിനു പുറമേ 1 കോടി 61 ലക്ഷത്തിലധികം യുവാക്കൾക്ക് മറ്റ് തൊഴിൽ അവസരങ്ങൾ നൽകുകയും ചെയ്തു . സംസ്ഥാനത്തെ വിവിധ തൊഴിൽ പരിപാടികൾ സംഘടിപ്പിച്ചു.
60 ലക്ഷത്തിലധികം സംരംഭകരെയും കരകൗശലത്തൊഴിലാളികളെയും വരുമാനം ഉണ്ടാക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളിൽ സഹായിക്കുകയും ചെയ്തു. ബിസിനസ് റാങ്കിംഗ് എളുപ്പമാക്കുന്നതിൽ യുപി മെച്ചപ്പെട്ടുവെന്നും മുമ്പ് ഉണ്ടായിരുന്ന പന്ത്രണ്ടാം സ്ഥാനത്ത് നിന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയർന്നതായും മുഖ്യമന്ത്രി പരാമർശിച്ചു.
പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതിപ്രകാരം 44 ലക്ഷം ആളുകൾക്ക് പ്രയോജനം ലഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ, സംസ്ഥാനത്ത് 2 കോടി 61 ലക്ഷം പേർക്ക് ശൗചാലയങ്ങൾ നിർമ്മിച്ചു നൽകി. 2020, 2021 ലെ ലോക്ക്ഡൗൺ കാലയളവിൽ സംസ്ഥാനത്തെ 15 കോടി ആളുകൾക്ക് സൗജന്യ റേഷൻ നൽകാൻ കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് പ്രവർത്തിച്ചു. സൗഭാഗ്യ പദ്ധതി വഴി 1 കോടി 38 ലക്ഷം ആളുകൾക്ക് സൗജന്യ വൈദ്യുതി കണക്ഷൻ യോഗി ആദിത്യനാഥ് പറഞ്ഞു. യുപിയിൽ 3 ലക്ഷം കോടിയിലധികം പുതിയ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും സംസ്ഥാനത്തെ മികച്ച ക്രമസമാധാനം കാരണമാണ് ഇതെല്ലാം സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു.
Comments