ബെയ്ജിംഗ് : ചൈനയിൽ ബോട്ട് മുങ്ങി 10 പേർ മരിച്ചു. അഞ്ച് പേരെ കാണാതായി. ഗൈഷോ പ്രവിശ്യയിലെ സാംഗ്കെ നദിയിൽ വൈകീട്ടോടെയാണ് അപകടമുണ്ടായത്.
അനുവദനീയമായതിൽ കൂടുതൽ പേർ ബോട്ടിൽ യാത്രചെയ്തതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഒരേ സമയം 40 പേർക്ക് മാത്രമാണ് ബോട്ടിൽ യാത്രചെയ്യാനാകുക. എന്നാൽ അപകട സമയത്ത് ഇതിൽ കൂടുതൽ പേർ ബോട്ടിൽ ഉണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
മരിച്ചവരിൽ ഭൂരിഭാഗം പേരും വിദ്യാർത്ഥികളാണ്. കാണാതായവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. 17 ഓളം സംഘങ്ങൾ 50 ബോട്ടുകളിലായാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്.
Comments