കേരള ബ്ലാസ്റ്റേഴ്‌സ് സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ക്കുന്നു
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കേരള ബ്ലാസ്റ്റേഴ്‌സ് സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2021, 03:22 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ കേന്ദ്രമായുള്ള, സ്‌പോര്‍ട്‌സ് കേരള എലൈറ്റ് റെസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമി നടത്തിപ്പിനായി കേരള സര്‍ക്കാരുമായുള്ള (ഡിഎസ്‌വൈഎ) പങ്കാളിത്തം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള പങ്കാളിത്തം. ഫുട്‌ബോള്‍ അക്കാദമിയുടെ സാങ്കേതിക പങ്കാളികളായാണ് കെബിഎഫ്‌സി പ്രവര്‍ത്തിക്കുക. അഞ്ചുവര്‍ഷത്തെ പ്രാരംഭ കാലയളവില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ നിയന്ത്രണവും കെബിഎഫ്‌സിക്കായിരിക്കും.

വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്ക് സാര്‍വത്രികമായ അവസരവും വിജയകരമായ കരിയര്‍ മാര്‍ഗവും നല്‍കി, വരും വര്‍ഷങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ ഫുട്‌ബോളിനുള്ള ലോകോത്തര ഫുട്‌ബോളര്‍മാരുടെ ഉല്‍പാദന കേന്ദ്രമായി കേരളത്തെ സുദൃഢമാക്കുന്നതിനാണ് ഈ യോജിച്ച പ്രവര്‍ത്തനം. യുവ പ്രതിഭകളുടെയും ദേശീയ യൂത്ത് ടീമിന്റെയും വികസനത്തിനായുള്ള ഒരു ഫുട്‌ബോള്‍ ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റുന്നതിനും പങ്കാളിത്തം ലക്ഷ്യമിടുന്നു. യൂത്ത് ടീമുകളില്‍ നൂറ് ശതമാനം ആഭ്യന്തര താരങ്ങള്‍ ഉണ്ടായിരിക്കണമെന്ന അഭിലാഷത്തോടെ, അണ്ടര്‍-14, അണ്ടര്‍-17 ജൂനിയര്‍ ഗ്രൂപ്പുകളും, അണ്ടര്‍-20 സീനിയര്‍ ഗ്രൂപ്പുമായി മൂന്ന് വിഭാഗം ടീമുകളായിരിക്കും അക്കാദമിയില്‍ ഉണ്ടാവുക.

രാജ്യത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ പ്രോഗ്രാം ലഭ്യമാക്കുന്നതിന്, വിവിധ മാനേജ്‌മെന്റ്, സാങ്കേതിക വിദഗ്ധരെ അക്കാദമിയുടെ നടത്തിപ്പിനായി കേരള ബ്ലാസ്റ്റേഴ്‌സ് എത്തിക്കും. ഈ വീക്ഷണം യാഥാര്‍ഥ്യമാക്കുന്നതിന് ആവശ്യമായ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും, ടര്‍ഫും, പിന്തുണാ സൗകര്യങ്ങളും അക്കാദമിക്ക് ലഭിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്കായി കേരള സര്‍ക്കാര്‍ ഏറ്റെടുക്കുകയും നിറവേറ്റുകയും ചെയ്ത കാഴ്‌ച്ചപ്പാടിനെയും പ്രാരംഭ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നുവെന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അറിയിച്ചു.

ഇന്ത്യയില്‍ ഇത്തരത്തിലുള്ള ആദ്യ പങ്കാളിത്തത്തിന് അവസരം നല്‍കിയതില്‍ കേരള സര്‍ക്കാരിനോട് ഞങ്ങള്‍ നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഫുട്‌ബോള്‍ ഡയറക്ടര്‍ മുഹമ്മദ് റഫീഖ് പറഞ്ഞു. ഈ രംഗത്തെ ഏറ്റവും മികച്ച സൗകര്യങ്ങള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, ഫുട്‌ബോള്‍ പ്രോഗ്രാം, ലൈഫ്‌സ്‌കില്‍, എജ്യൂക്കേഷന്‍ എന്നിവയിലൂടെ സംസ്ഥാനത്തെ യുവ പ്രതിഭകളെ പിന്തുണയ്‌ക്കാനും, ഭാവിയിലെ ഫുട്‌ബോള്‍ താരങ്ങളാക്കാനും ഈ പദ്ധതിയിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നുവെന്നും മുഹമ്മദ് റഫീഖ് കൂട്ടിച്ചേര്‍ത്തു

ShareTweetSendShare

More News from this section

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

ജപ്പാന്‍ പൊരുതി, ബ്രസീല്‍ ജയിച്ചു; ഇഞ്ചുറി ടൈം ഗോളില്‍ കാനറികള്‍ക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്

ജനിക്കും മുമ്പേ കുഞ്ഞിനെ നഷ്ടമായി; വേദനയ്‌ക്കിടയിലും ടീമിനായി ഗാക്പോയുടെ ഗോള്‍; ആഘോഷിക്കാതെ താരം

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

Latest News

‘സര്‍വീസ് നടത്താന്‍ പോലും കഴിയുന്നില്ല’; സ്വകാര്യ ബസുകള്‍ പ്രതിസന്ധിയില്‍; പരിഹാരമായില്ലെങ്കില്‍ സമരത്തിലേക്കെന്ന് ബസുടമകള്‍

ബാലഗോകുലം ദക്ഷിണകേരളം വാർഷികസമ്മേളനം; ജൂലൈ മൂന്ന്​ മുതൽ അഞ്ച്​ വരെ മാവേലിക്കരയിൽ

ഹണിമൂൺ യാത്ര ശ്രീലങ്കയിലാക്കിയാലോ? നവദമ്പതികൾക്ക് പ്രണയ നിമിഷങ്ങൾ സമ്മാനിക്കുന്ന മനോഹര ഇടങ്ങൾ

കല്ലമ്പലത്ത് 92 കാരനെയും സഹോദര ഭാര്യയെയും തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി

സ്വകാര്യ ലോഡ്ജിൽ 27കാരിയെ പ്രസവത്തിനിടെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് ഓട്ടോ ഡ്രൈവർക്കൊപ്പം; വയറുവേദനയ്‌ക്ക് മരുന്ന് വാങ്ങി നൽകിയെന്ന് യുവാവിന്റെ മൊഴി; യുവതി വിവാഹമോചിത

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

സരളയുടെ ചിതാഭസ്മവും ഒരു ബ്രിഫ് കേസും എടുത്ത് കുടുംബത്തിന് കശ്മീർ വിടേണ്ടിവന്നു; യാസിൻ മാലിക്കിന് വെറും രാഷ്‌ട്രീയ തടവുകാരനല്ല, അയാൾ കൊലപാതകിയാണ്, വധശിക്ഷ വേണം; കശ്മീരി പണ്ഡിറ്റ് നേഴ്സിന്റെ കുടുംബം

ചിലരുടെ പടിയിറക്കം സമൂഹത്തിന് വലിയൊരു ആശ്വാസം; എ. ജയതിലകിന്റെ വിരമിക്കൽ ദിനത്തിൽ എൻ. പ്രശാന്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies