മോശം കാലാവസ്ഥയ്ക്ക് ശേഷം മഴവില്ലുകൾ വിരിയും; ഭർത്താവിന് ജാമ്യം കിട്ടിയതിൽ പ്രതികരിച്ച് ശിൽപ ഷെട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോശം കാലാവസ്ഥയ്‌ക്ക് ശേഷം മഴവില്ലുകൾ വിരിയും; ഭർത്താവിന് ജാമ്യം കിട്ടിയതിൽ പ്രതികരിച്ച് ശിൽപ ഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2021, 10:10 pm IST
FacebookTwitterWhatsAppTelegram

മുംബൈ: വ്യവസായി രാജ്കുന്ദ്രയ്‌ക്ക് അശ്ലീലച്ചിത്ര നിർമാണക്കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി ഭാര്യയും ബോളിവുഡ് നടിയുമായ ശിൽപ ഷെട്ടി. മോശം കാര്യങ്ങൾക്ക് ശേഷം മനോഹരമായ കാര്യങ്ങൾ സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടുന്ന പോസ്റ്റ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചാണ് ശിൽപ പ്രതികരിച്ചത്.

ഒരു കൊടുങ്കാറ്റിന് ശേഷം നല്ല കാര്യങ്ങൾ സംഭവിക്കുമെന്ന് തെളിയിക്കാനാണ് മഴവില്ലുകൾ നിലനിൽക്കുന്നതെന്ന് ശിൽപ പങ്കുവച്ച ഇൽസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നു. കുന്ദ്രയ്‌ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച മുംബൈ കോടതിയുടെ ഉത്തരവിന് ഏതാനും മിനിറ്റുകൾക്കുള്ളിലാണ് ശിൽപയുടെ പ്രതികരണം. കഴിഞ്ഞ ദിവസങ്ങളിൽ ശിൽപ ഷെട്ടി നടത്തിയ ക്ഷേത്ര ദർശനങ്ങളും ചർച്ചയായിരുന്നു. കശ്മീരിലെ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ എത്തിയ നടി ദർശനത്തിന് ശേഷം അവിടെയുണ്ടായിരുന്ന ഭക്തരോട് സംവദിച്ചായിരുന്നു മടങ്ങിയത്.

ഇതിനിടെ ഭർത്താവിന്റെ ജോലിയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്നും അദ്ദേഹത്തിന്റെ ബിസിനസ് എന്തായിരുന്നുവെന്ന് പോലും തനിക്ക് അറിയില്ലെന്ന് ശിൽപ ഷെട്ടി പോലീസിനോട് പ്രതികരിച്ചിരുന്നു. ജോലി തിരക്ക് ആയതിനാൽ ഭർത്താവിനെ ശ്രദ്ധിക്കാൻ സമയമില്ലായിരുന്നു. പോലീസിന് നൽകിയ മൊഴിയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

ഇന്ന് വൈകിട്ടാണ് നീലച്ചിത്ര നിർമാണക്കേസിൽ 50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെ കുന്ദ്രയ്‌ക്കും സഹായി റയാൻ തോർപയ്‌ക്കും കോടതി ജാമ്യം അനുവദിച്ചത്. മുംബൈ ക്രൈബ്രാഞ്ചിന്റെ പ്രോപ്പർട്ടി സെൽ കേസിൽ കോടതിക്ക് മുമ്പാകെ സമർപ്പിച്ചത് 1,500 പേജുകളുള്ള കുറ്റപ്പത്രമായിരുന്നു. ശിൽപ ഷെട്ടിയടക്കം 43 സാക്ഷികളുടെ മൊഴികളാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. കഴിഞ്ഞ ജൂലൈ 19ന് മറ്റ് പതിനൊന്ന് പ്രതികളോടൊപ്പമായിരുന്നു രാജ്കുന്ദ്രയുടെ അറസ്റ്റ്.

Tags: Pornography caseraj kundra pornography case
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies