'താരങ്ങളുടെ സുരക്ഷയാണ് വലുത്'; കിവീസിന് പിന്നാലെ പാക് പര്യടനത്തിൽ നിന്ന് പിന്മാറി ഇംഗ്ലണ്ടും
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘താരങ്ങളുടെ സുരക്ഷയാണ് വലുത്’; കിവീസിന് പിന്നാലെ പാക് പര്യടനത്തിൽ നിന്ന് പിന്മാറി ഇംഗ്ലണ്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2021, 10:18 pm IST
Facebook
Twitter
WhatsAppTelegram

ലോർഡ്സ്: സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ന്യൂസിലൻഡിന് പിന്നാലെ പാകിസ്താനെതിരായ പരമ്പരയിൽ നിന്നും പിന്മാറി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും. തങ്ങളുടെ താരങ്ങളുടെയും സപ്പോർട്ടിംഗ് സ്റ്റാഫുകളുടെയും മാനസികവും ശാരീരികവുമായ സുരക്ഷയും ക്ഷേമവുമാണ് വലുതെന്നും അതിനാൽ പരമ്പരയിൽ നിന്ന് പിന്മാറുന്നതായും ഇംഗ്ലണ്ട് ക്രിക്കറ്റ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ബോർഡ് വാർത്താക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്.

ട്വന്റി20 ലോകകപ്പിന് മുന്നോടിയായി പാകിസ്താനുമായി രണ്ട് സന്നാഹ മത്സരങ്ങൾ കളിക്കാനായിരുന്നു ഇംഗ്ലണ്ടിന്റെ തീരുമാനം. എന്നാൽ ന്യൂസിലൻഡ് പാകിസ്താനെതിരായ പരമ്പരയിൽ നിന്ന് പിന്മാറിയതോടെ ഇംഗ്ലീഷ് ബോർഡ് സ്ഥിതിഗതികൾ വിലയിരുത്താൻ പ്രത്യേക യോഗം ചേരുകയായിരുന്നു. ഈ യോഗത്തിലാണ് മത്സരത്തിൽ നിന്നും പിന്മാറാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചത്.

ഇപ്പോൾ പാകിസ്താനുമായി മത്സരം നടത്തിയാൽ ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇംഗ്ലണ്ട് ടീമിന്റെ മാനസിക നിലയെ അത് ബാധിക്കുമെന്നും അതിനാലാണ് പിന്മാറ്റമെന്നുമാണ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ പറയുന്നത്. പാകിസ്താന് ഇപ്പോഴുണ്ടായ നിരാശ മനസിലാകുമെന്നും അവർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വാർത്താക്കുറിപ്പിൽ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് പറയുന്നു.

Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

Latest News

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies