വിശ്വപ്രസിദ്ധമായ സ്വയംഭൂ പ്രതിഷ്ഠ.. കശ്മീരിലെ ത്രികുട മലനിരകളിൽ കുടിക്കൊള്ളുന്ന വൈഷ്‌ണോദേവീ ക്ഷേത്രം..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിശ്വപ്രസിദ്ധമായ സ്വയംഭൂ പ്രതിഷ്ഠ.. കശ്മീരിലെ ത്രികുട മലനിരകളിൽ കുടിക്കൊള്ളുന്ന വൈഷ്‌ണോദേവീ ക്ഷേത്രം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2021, 06:36 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ജമ്മുകശ്മീരിലെ ത്രികുട മലനിരകളിൽ സ്ഥിതി ചെയ്യുന്ന വൈഷ്ണോ ദേവി ക്ഷേത്രം. ഇന്ത്യയിലെ പ്രശസ്തമായ 108 ശക്തിപീഠങ്ങളിൽ ഒന്ന്, ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും വിളിച്ചോതുന്ന വിശ്വപ്രസിദ്ധമായ തീർത്ഥാടന കേന്ദ്രം.. പ്രതിവർഷം ഒരു കോടിയിലധികം ഭക്തരെത്തുന്ന കശ്മീരിലെ പുണ്യഭൂമിയാണിത്.

ദേവി വിളിക്കുമ്പോഴാണ് ഓരോ ഭക്തനും മലചവിട്ടാനുള്ള ഭാഗ്യം ലഭിക്കുന്നതെന്നാണ് സങ്കൽപം.. മഹാ ലക്ഷ്മിയായും മഹാ സരസ്വതിയായും മഹാകാളിയായും മൂന്ന് ഭാവങ്ങളിലാണ് ത്രികുട പർവതത്തിൽ ദേവി കുടികൊള്ളുന്നത്. സപ്തമാതാക്കളിൽ വളരെ ശക്തിരൂപത്തിലുള്ള സ്വയംഭൂ പ്രതിഷ്ഠ..

പ്രകൃതിദത്തമായ ഗുഹയിൽ സ്വയംഭൂ പ്രതിഷ്ഠയായ മാതാ വൈഷ്ണോദേവിയെ ദർശിക്കാൻ മലചവിട്ടുന്നവരെ കൂടാതെ കുതിരപ്പുറത്തും ഹെലികോപ്റ്ററിലുമെത്തുന്നവരുണ്ട്. ജയ് മാതാ ദീ.. എന്ന് ഉരുവിട്ടുകൊണ്ടാണ് ഓരോ ഭക്തനും അമ്മയെ ദർശിക്കാൻ മലയകയറുക.. 24 മണിക്കൂറും ദർശനം അനുവദിക്കുന്ന അപൂർവം ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണ് വൈഷ്ണോദേവി ക്ഷേത്രം.

ജമ്മു നഗരത്തിൽ നിന്നും 63 കിലോ മീറ്റർ അകലെ.. റിയാസി ജില്ലയിലെ കത്രയിൽ തൃകുട മലനിരകൾക്ക് മുകളിലാണ് അതി പുരാതനമായ മാതാ വൈഷ്ണോദേവിയുടെ ക്ഷേത്രമുള്ളത്. തിരുപ്പതി കഴിഞ്ഞാൽ ഭാരതത്തിൽ ഏറ്റവുമധികം തീർത്ഥാടകരെത്തുന്ന ഈ പുണ്യഭൂമി നിലകൊള്ളുന്നത് സമുദ്രനിരപ്പിൽ നിന്ന് 5,200 അടി ഉയരത്തിലാണ്.

108 ശക്തിപീടങ്ങളിൽ ഒന്നായ ഇവിടം ഒട്ടേറെ നിഗൂഢതകളും അത്ഭൂതങ്ങളും നിറഞ്ഞ ക്ഷേത്രം കൂടിയാണ്. കോപിഷ്ഠനായ പരമശിവൻ സതീദേവിയുടെ ജഡവുമായി നടക്കവെ ഭഗവാൻ വിഷ്ണു സതിയുടെ ജഡത്തെ 108 ഭാഗങ്ങളായി ഛേദിച്ചു. അവ വന്നുപതിച്ച ഇടങ്ങളാണ് പിന്നീട് ശക്തിപീഠങ്ങളായി അറിയപ്പെടുന്നത്. ത്രേതായുഗത്തിൽ ബ്രഹ്മാവിന്റെ വരം നേടിയ രാക്ഷസനിൽ നിന്നും അഭയം തേടി ഭഗവാൻ വിഷ്ണു എത്തിച്ചേർന്നതും വൈഷ്ണോദേവിയുടെ അരികിലാണെന്നാണ് വിശ്വാസം.

വനവാസകാലത്ത് പാണ്ഡവർ ഈ ക്ഷേത്രം സന്ദർശിച്ചിരുന്നതായും പുരാണങ്ങളിൽ പറയുന്നു. കുരുക്ഷേത്ര യുദ്ധവേളയിൽ പാണ്ഡവരുടെ വിജയത്തിനായി അർജുനൻ ഇവിടെയെത്തി പ്രാർത്ഥിച്ചതായാണ് കരുതുന്നത്. ക്ഷേത്രം സ്ഥിതിചെയ്യുന്ന ഗുഹയ്‌ക്ക് ദശലക്ഷം വർഷത്തിലധികം പഴക്കമുണ്ടെന്ന് പഠനങ്ങളിൽ വ്യക്തമാണ്. എന്നാൽ ദേവി കുടിക്കൊള്ളുന്ന ഗുഹയുടെ ഉൽപത്തിയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല. ആരാണിവിടെ പൂജകൾക്ക് തുടക്കം കുറിച്ചതെന്ന കാര്യവും അജ്ഞാതമായി തുടരുകയാണ്.

Tags: Vaishno devi templevaishnodevi kashmir
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies