ഇർവിംഗ് : രക്ഷാബന്ധൻ ആഘോഷിക്കാൻ അവസരം നൽകിയതിൽ ഹിന്ദു സ്വയംസേവക് സംഘിന് നന്ദി പറഞ്ഞ് ഇർവിംഗ് പോലീസ്. ഫേസ്ബുക്കിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു കൊണ്ടാണ് പോലീസ് വകുപ്പ് നന്ദി അറിയിച്ചത്. ഹിന്ദു സ്വയംസേവക് സംഘിന്റെ പ്രവർത്തക തിലകമണിയിക്കുന്ന ചിത്രമാണ് പോലീസ് വകുപ്പ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്.
ഭാരതത്തിൽ മാത്രമല്ല ഭാരത സംസ്കാരം പിന്തുടരുന്നവരുള്ള ലോകത്തെ വിവിധ ഭാഗങ്ങളിലും രക്ഷാബന്ധൻ ആഘോഷിക്കുന്നു എന്നതിന്റെ വലിയ ഉദാഹരണം കൂടിയാണ് അമേരിക്കയിൽ നടന്ന ആഘോഷം. വിദേശ രാജ്യങ്ങളിൽ ഹിന്ദു ആദർശങ്ങളും മൂല്യങ്ങളും സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും പ്രവർത്തിക്കുന്ന സഘടനയാണ് എച്ച്എസ്എസ്.
യുഎസിലെ സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിലാണ് എച്ച്എസ്എസിന്റെ രക്ഷാബന്ധൻ ആഘോഷം നടന്നത്. എച്ച്എസ്എസ് കുടുംബത്തിലെ പെൺകുട്ടികൾ നേരിട്ട് തന്നെ സുരക്ഷാ യുഎസിലെ പോലീസ് വിഭാഗത്തിന് രാഖി ബന്ധിച്ചു. ‘രക്ഷാബന്ധനിലൂടെ ഞങ്ങളെ ആദരിച്ച യുഎസിലെ ഹിന്ദു സ്വയംസേവക് സംഘിന് നന്ദി’ ഇതായിരുന്നു യുഎസ് പോലീസ് വിഭാഗം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
Thank you Hindu Swayamsevak Sangh USA it was an honor to celebrate Raksha Bandhan with you.
Posted by Irving Police Department on Tuesday, September 21, 2021
Comments