കൂടത്തായി മോഡൽ ഡൽഹിയിലും: 20 വർഷത്തിനിടെ കൊന്നത് മൂന്ന് കുട്ടികൾ അടക്കം കുടുംബത്തിലെ അഞ്ച് പേരെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൂടത്തായി മോഡൽ ഡൽഹിയിലും: 20 വർഷത്തിനിടെ കൊന്നത് മൂന്ന് കുട്ടികൾ അടക്കം കുടുംബത്തിലെ അഞ്ച് പേരെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2021, 12:59 pm IST
FacebookTwitterWhatsAppTelegram

ഗാസിയാബാദ്: കൂടത്തായി മോഡൽ കൂട്ടക്കൊല ഡൽഹിയിലും. 20 വർഷത്തിനിടെ കുടുംബത്തിലെ അഞ്ച് പേരയാണ് യുവാവ് കൊന്നൊടുക്കിയത്. ഗാസിയാബാദിലെ മുറാദ് നഗറിലാണ് സംഭവം. ലീലു ത്യാഗി എന്നയാണ് കൊലപാതക പരമ്പരയ്‌ക്ക് പിന്നിൽ. ഇയാളേയും സഹായികളേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 20 കോടി മൂല്യം വരുന്ന കുടുംബ സ്വത്ത് കൈക്കലാക്കാൻ വേണ്ടിയാണ് കൊലപാതകമെന്ന് ലീലു കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു.

ലീലു ത്യാഗിയുടെ അനന്തരവൻ രേഷു ത്യാഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണമാണ് 20 വർഷം മുൻപ് നടന്ന കൊലപാതകങ്ങളുടെ ചുരുളഴിയിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് 24 വയസ്സുകാരനായ രേഷുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കാറിൽവെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിൽ തള്ളുകയായിരുന്നു. ഓഗസ്റ്റ് 15ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ട വിവരം പുറത്തുവരുന്നത്.

കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ് 45 വയസ്സുകാരനായ ലീലു ത്യാഗിയെ അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കഴിഞ്ഞ 20 വർഷത്തിനിടയിൽ സഹോദരൻ ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്തിയതായി ഇയാൾ സമ്മതിക്കുകയായിരുന്നു. കുടുംബസ്വത്ത് തന്റെ 19 വയസ്സുള്ള മകന് ലഭിക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. രേഷുവിനെ കാണാതായതിൽ പരാതി നൽകുന്നതിൽ നിന്നും കുടുംബത്തെ വിലക്കാൻ ലീലു ശ്രമിച്ചിരുന്നു.

രേഷു അസ്വസ്ഥനായിരുന്നുവെന്നും നാട് വിട്ട് പോയതാണെന്നുമാണ് ഇയാൾ പറഞ്ഞിരുന്നത്. രേഷുവിന്റെ ദുരൂഹമരണത്തിനിടെയുള്ള അന്വേഷണത്തിനിടെയാണ് കുടുംബത്തിൽ നാല് പേർ കൂടി ദുരൂഹസാഹചര്യത്തിൽ മരിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. ലീലുവിന്റെ കൂട്ടാളിയായ ത്യാഗി, രാഹുൽ എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും ഇവർ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.

20 വർഷങ്ങൾക്ക് മുൻപ് 2001ൽ സ്വന്തം സഹോദരനെയാണ് ലീലു ആദ്യം കൊല്ലുന്നത്. വാടകക്കൊലയാളികളെ ഉപയോഗിച്ചായിരുന്നു സഹോദരൻ സുധീർ ത്യാഗിയെ കൊലപ്പെടുത്തുന്നത്. ഇതിന് ശേഷം സുധീർ നാടുവിട്ടുപോയെന്ന് ബന്ധുക്കളെ എല്ലാവരേയും പറഞ്ഞ് വിശ്വസിപ്പിച്ചു. സഹോദരനെ കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ ഭാര്യയെ ലീലു വിവാഹം ചെയ്തു. 2001ൽ തന്നെയായിരുന്നു വിവാഹവും.

വിവാഹത്തിന് പിന്നാലെ സുധീറിന്റെ രണ്ട് പെൺമക്കളേയും ലീലു കൊലപ്പെടുത്തി. 2006ലാണ് ഇതിൽ ഒരു കൊലപാതകം നടക്കുന്നത്. ആദ്യം ഇളയ മകൾക്ക് വിഷം നൽകി കൊലപ്പെടുത്തി. മൂന്ന് വർഷത്തിന് ശേഷം 2009ൽ മൂത്ത മകളേയും കൊലപ്പെടുത്തി. മൂത്ത മകളുടെ മൃതദേഹം പുഴയിൽ ഒഴുക്കിക്കളഞ്ഞതായും ലീലു പോലീസിനോട് വിശദീകരിച്ചു.

2013ലായിരുന്നു അടുത്ത കൊലപാതകം. ലീലുവിന്റെ മറ്റൊരു സഹോദരനായ ബ്രിജേഷ് ത്യാഗിയുടെ എട്ട് വയസുള്ള ഇളയ മകനെയാണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഈ മൃതദേഹവും പുഴയിൽ ഒഴുക്കുകായയിരുന്നു. ബ്രിജേഷിന്റെ മൂത്ത മകനായ രേഷുവിനെയാണ് അവസാനം കൊലപ്പെടുത്തുന്നത്. ഈ കേസ് അന്വേഷിക്കുന്ന പോലീസാണ് നാല് കൊലപാതകങ്ങളും പുറത്തുകൊണ്ടുവരുന്നത്. അവകാശികൾ മുഴുവൻ ഇല്ലാതായാൽ സ്വത്ത് തന്റെ മകന് ലഭിക്കുമെന്ന കണക്കുകൂട്ടലാണ് കണക്കുകൂട്ടലാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Tags: koodathayi
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies