ചേർത്തലയിൽ ഉണ്ടാക്കിയ ടിപ്പു സുൽത്താന്റെ സിംഹാസനത്തിൽ സന്തോഷത്തോടെ ബെഹ്‌റ ; വാളും പിടിച്ച് മനോജ് എബ്രഹാം ; കള്ളൻ പോലീസിനേയും പറ്റിച്ചപ്പോൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചേർത്തലയിൽ ഉണ്ടാക്കിയ ടിപ്പു സുൽത്താന്റെ സിംഹാസനത്തിൽ സന്തോഷത്തോടെ ബെഹ്‌റ ; വാളും പിടിച്ച് മനോജ് എബ്രഹാം ; കള്ളൻ പോലീസിനേയും പറ്റിച്ചപ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2021, 12:52 pm IST
FacebookTwitterWhatsAppTelegram

തട്ടിപ്പും വെട്ടിപ്പും എത്ര നേരിട്ടാലും വീണ്ടും പോയി പെടുന്നത് മലയാളിക്ക് ശീലമാണ്. ആട് തേക്ക് മാഞ്ചിയവും വിവിധ തരത്തിലുള്ള നെറ്റ്‌വർക്ക് മാർക്കറ്റിംഗുകളും വെള്ളിമൂങ്ങയും ഇരുതലമൂരിയുമെല്ലാം മലയാളികളുടെ ദൗർബല്യമാണ്. നിമിഷം കൊണ്ട് കോടികൾ കയ്യിൽ വരാൻ ബാങ്കിൽ കിടക്കുന്ന ലക്ഷങ്ങൾ കണ്ണുമടച്ച് നൈജീരിയക്കാരായ ബാങ്ക് തട്ടിപ്പുകാർക്ക് വളരെ എളുപ്പം ദാനം ചെയ്തുകളയും മലയാളികൾ. എല്ലാം കഴിഞ്ഞതിനു ശേഷം ഏറ്റവും പ്രബുദ്ധരെന്നും വിവരമുള്ളവരെന്നുമുള്ള വിശേഷണം മാത്രം ബാക്കി.

പുരാവസ്തു തട്ടിപ്പുവീരൻ മോൻസൻ മാവുങ്കലും ഇങ്ങനെ നിരവധി പേരെ പറ്റിച്ചു. ഇതിൽ കോൺഗ്രസിന്റെ ഇപ്പോഴത്തെ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുധാകരനും ഉൾപ്പെടുന്നു. കോസ്മറ്റോളജിസ്റ്റ് എന്ന പേരിൽ സുധാകരനെ ഇയാൾ പത്തുദിവസം ചികിത്സിച്ചുവെന്നും വാർത്തകളുണ്ട്. മോൻസന്റെ വീട്ടിൽ താമസിച്ചായിരുന്നു ചികിത്സ. സുധാകരന്റെ മുന്നിൽ വെച്ച് മോൻസണു പണം കൈമാറിയെന്നും പരാതിക്കാർ പറയുന്നുണ്ട്.

ലോകത്തെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം ഉണ്ടാക്കാമെന്ന് പറഞ്ഞായിരുന്നു മോൻസൺ തട്ടിപ്പു നടത്തിയത്. ടിപ്പുസുൽത്താന്റെ സിംഹാസനമെന്ന പേരിൽ മോൻസൺ കാണിച്ചിരുന്നത് ചേർത്തലയിൽ ഒരു ആശാരിയെക്കൊണ്ട് പണിയിപ്പിച്ചെടുത്ത കസേരയായിരുന്നു. കള്ളന്മാരെ പിടിക്കേണ്ട ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഈ സിംഹാസനത്തിൽ ഇരുന്ന് ചിരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ചേർത്തലയിൽ ഉണ്ടാക്കിയ ടിപ്പുവിന്റെ കസേരയിൽ ഇരുന്ന് ചിരിക്കുന്നത്. ഭാവിയിൽ പോലീസിന്റെ തലപ്പത്തേക്ക് എത്തേണ്ട സൈബർ വിദഗ്‌ദ്ധനായ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മനോജ് എബ്രഹാം ഒരു വാളും പിടിച്ച് അടുത്തു തന്നെ നിൽപ്പുണ്ട്. മോൻസന്റെ വിശേഷണം എന്തു തന്നെയായാലും ഒരു കാര്യം ഉറപ്പാണ്. ബെഹ്ര ഇരുന്ന സിംഹാസനം ചേർത്തലയിൽ ഉണ്ടാക്കിയതാണെങ്കിൽ മനോജ് എബ്രഹാം പിടിച്ചിരിക്കുന്ന വാൾ ഉണ്ടാക്കിയത് അടുത്തുതന്നെയുള്ള ഏതെങ്കിലും കൊല്ലപ്പണിക്കാരനായിരിക്കും.

എന്തായാലും പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നാണല്ലോ. പോലീസുകാരെ തന്റെ ശേഖരം കാണിച്ചതാണ് യഥാർത്ഥത്തിൽ മോൻസണു പണിയായത്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഇയാൾക്ക് പിന്നാലെ ഉണ്ടായിരുന്നു. ഇവരിൽ നിന്നുള്ള രഹസ്യ വിവരം കിട്ടിയതോടെ മോൻസണിന്റെ ശേഖരം സന്ദർശിച്ച പോലീസുദ്യോഗസ്ഥരിൽ ഒരാൾക്ക് കാര്യം മനസ്സിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്.

Tags: Fake AntiquitiesMonson
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies