ആയുഷ്മാൻ ഭാരത് ഡിജിറ്റലിനെകുറിച്ച് അറിയേണ്ടതെല്ലാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആയുഷ്മാൻ ഭാരത് ഡിജിറ്റലിനെകുറിച്ച് അറിയേണ്ടതെല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2021, 01:12 pm IST
FacebookTwitterWhatsAppTelegram

രാജ്യത്തെ പത്തുകോടിയോളം വരുന്ന പാവപ്പെട്ടവർക്ക് ആരോഗ്യ പരിരക്ഷ നൽകുന്നതിനായി നരേന്ദ്രമോദി സർക്കാർ രൂപം നൽകിയ പദ്ധതിയാണ് ആയുഷ്മാൻ ഭാരത്.സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഡിജിറ്റൽ പദ്ധതി പ്രഖ്യാപിച്ചത്.രാജ്യത്തെ ആരോഗ്യമേഖലയുടെ കാര്യക്ഷമതയും സുതാര്യതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കാനാണ് പുതിയ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

പദ്ധതിപ്രകാരം എല്ലാ ഇന്ത്യക്കാർക്കും അവരുടെ മെഡിക്കൽ വിവരങ്ങൾ അടങ്ങിയ ഒരു ഐഡികാർഡ് ലഭിക്കും.ഇത് ഓരോത്തരുടേയും ആരോഗ്യ അക്കൗണ്ട് ആയാണ് പ്രവർത്തിക്കുക.ഈ കാർഡ് ആരോഗ്യപരമായ ആവശ്യങ്ങൾക്കും മരുന്ന് വാങ്ങാനും ഉപയോഗിക്കാം.ഓരോ തവണയും ആശുപത്രിയോ ഫാർമസിയോ സന്ദർശിക്കുമ്പോൾ വിവരങ്ങൾ ഹെൽത്ത് കാർഡിൽ രേഖപ്പെടുത്തും. ഡോക്ടറുടെ അപ്പോയിൻമെന്റ് മുതൽ ചികിത്സവരെയുള്ള എല്ലാ വിവരങ്ങളും ഹെൽത്ത് പ്രഫൈലിൽ ലഭ്യമാകും.മരുന്നു കുറിപ്പടികൾ, പരിശോധനാഫലങ്ങൾ, ഡിസ്ചാർജ് സമ്മറി തുടങ്ങിയവ ഈ കാർഡിൽ രേഖപ്പെടുത്തും.

പൗരന്മാരുടെ ആരോഗ്യവിവരങ്ങൾ സൂക്ഷിക്കാനായി ഒരു ഹെൽത്ത് ഐഡി, ഇതിലെ വിവരങ്ങൾ കാണാനായുള്ള മൊബൈൽ ആപ്ലിക്കേഷൻ, ആരോഗ്യപ്രവർത്തകർക്കുള്ള രജിസ്ട്രി (എച്ച്പിആർ), ആരോഗ്യകേന്ദ്രങ്ങൾക്കുള്ള രജിസ്ട്രികൾ (എച്ച്എഫ്ആർ) തുടങ്ങിയവയാണ് ആയുഷ്മാൻ ഭാരത് ഡിജിറ്റലിന്റെ പ്രധാന ഘടകങ്ങൾ.14 അക്ക ആരോഗ്യ തിരിച്ചറിയൽ നമ്പരാണ് ഐഡിയിൽ ഉണ്ടാകുക. യുണീക് ഹെൽത്ത് ഐഡിയാണിത്. ആധാർ ഇല്ലാതെ തന്നെ ഐഡി കാർഡിനായി രജിസ്റ്റർ ചെയ്യാം. ആരോഗ്യ അക്കൗണ്ട് ആക്ടിവേറ്റ് ആകുന്നതോടെ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ ലഭ്യമാകുന്നതിന് ഒരു ക്ലിക്ക് മാത്രം മതിയാവും

ആധുനിക വൈദ്യശാസ്ത്രത്തിനു പുറമെ ആയുർവേദ, ഹോമിയോ, സിദ്ധ വൈദ്യശാലകളും ആരോഗ്യപ്രവർത്തകരും പദ്ധതിയുടെ ഭാഗമാകും. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ആരോഗ്യപ്രവർത്തകരുടെയും ആശുപത്രികളുടെയും പ്രവർത്തനം എളുപ്പത്തിലാകുമെന്നാണ് കേന്ദ്രസർക്കാർ കണക്കു കൂട്ടുന്നത്.ഡോക്ടർമാർക്കും ആശുപത്രികൾക്കും ഒറ്റത്തവണ മാത്രം ലഭ്യമാകുന്ന തരത്തിലായിരിക്കും സെർവറിൽ നിന്ന് വിവരങ്ങൾക്ക് അനുമതി കൊടുക്കുക.ആശുപത്രിയിൽ നേരിട്ടെത്താതെ ടെലി കൺസൾട്ടേഷനും ഇ ഫാർമസികളിലും സേവനങ്ങൾ ലഭ്യമാക്കാൻ എൻഡിഎച്ച്എം രോഗികളെ സഹായിക്കും. കൂടാതെ ആരോഗ്യമേഖലയിലെ മറ്റു സേവനങ്ങൾക്കും കാർഡ് ഉപയോഗിക്കാം.

ഹെൽത്ത് ഐഡിയെ ആധാറുമായി ബന്ധിപ്പിക്കാമെങ്കിലും നിലവിൽ ആധാർ നിർബന്ധമില്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു.സ്വകാര്യത ഉറപ്പുവരുത്താനായി വ്യക്തികൾക്ക് ഒന്നിലധികം ഹെൽത്ത് ഐഡി കാർഡുകൾ എടുക്കാനും സാധിക്കും. കൊറോണ വാക്‌സിൻ എടുത്ത പലർക്കും ഇതിനോടകം തന്നെ ഹെൽത്ത് ഐഡി ലഭിച്ചിട്ടുണ്ട്. വാക്‌സിൻ സർട്ടിഫിക്കറ്റിൽ ഈ നമ്പർ രേഖപ്പെടുത്തിയിട്ടുമുണ്ട്.

Tags: pm narendra modiAYUSHMAN BHARATHAyushman Bharat Digital Mission
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies