പുകവലി കൊറോണ രോഗികൾക്കും ഹാനികരം: മരണ സാദ്ധ്യത കൂടുതലെന്ന് പഠനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുകവലി കൊറോണ രോഗികൾക്കും ഹാനികരം: മരണ സാദ്ധ്യത കൂടുതലെന്ന് പഠനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2021, 06:30 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: പുകവലിക്കുന്നവരിൽ കൊറോണ ഗുരുതരമാകാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം. മരണത്തിന് വരെ കാരണമായേക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. കൊറോണ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച പുകവലിക്കാരിൽ രോഗതീവ്രത വർദ്ധിക്കുന്നതും മരണ സാദ്ധ്യത വർദ്ധിക്കുന്നതായും കണ്ടെത്തി. ജേർണൽ തൊറാക്‌സിലെ ലേഖനത്തിലാണ് ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഹൃദയസംബന്ധമായ രോഗങ്ങൾ ഗുരുതരമാക്കാൻ കൊറോണ കാരണമാകും. പുകവലിക്കുന്നവരിലാണെങ്കിൽ സ്ഥിതി വളരെ മോശമാകുമെന്നും ശ്വാസകോശത്തിന്റേയും ഹൃദയത്തിന്റേയും പ്രവർത്തനത്തെ ഇത് ഗുരുതരമായി ബാധിക്കുന്നതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ക്യാൻസറുകൾക്കും ഇതേ പാർശ്വ ഫലങ്ങൾ തന്നെയാകും. കൊറോണയുമായി ബന്ധിപ്പിക്കുന്ന ഏത് രോഗവും ഗുരുതരമാകാൻ പുകവലി കാരണമാകും.

കൊറോണ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ വളരെ കുറച്ച് ആക്ടീവ് ആയിട്ടുള്ള പുകവലിക്കാരാണ് ഉള്ളത്. അതുകൊണ്ട് ഇതിന്റെ തീവ്രത കണ്ടെത്താനായിരുന്നില്ല. പിന്നീട് നടത്തിയ പഠനങ്ങളിൽ പുകവലി രോഗം ഗുരുതരമാക്കാൻ കാരണമാകുമെന്ന് കണ്ടെത്തുകയായിരുന്നു. ആഷ്‌ലി ക്ലിഫ്റ്റ് ആണ് പഠനത്തിന് നേതൃത്വം നൽകിയത്. ഓക്‌സ്ഫഡ് സർവ്വകലാശാലയിലെ ഗവേഷകനാണ് ഇദ്ദേഹം. ഓക്‌സ്ഫഡ്, ബ്രിസ്‌റ്റോൾ, നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റികളിലെ വിദഗ്ധർ ചേർന്നാണ് പഠനം നടത്തിയത്.

2020 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള ഡാറ്റയാണ് ഇതിനായി ഉപയോഗിച്ചത്. പുകവലിയും കൊറോണ കേസ് ഗുരുതരമാകുന്നതും സംബന്ധിച്ച ബന്ധമാണ് ഇവർ പരിശോധിച്ചത്. യുകെ ബയോബാങ്കിലെ 4,21,469 പേരാണ് പരീക്ഷണത്തിൽ പങ്കാളിയായത്. പുകവലിക്കാത്തവരെക്കാൾ കൂടുതൽ പുകവലിക്കുന്നവരാണ് 80 ശതമാനവും ആശുപത്രിയിൽ അഡ്മിറ്റായത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ അധികം പേരും മരിക്കുകയും ചെയ്തുവെന്ന് പഠനം കണ്ടെത്തി. അതേസമയം വാക്‌സിനേഷൻ പലയിടത്തും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഈ പ്രശ്‌നങ്ങളൊന്നും അധികം ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. ഇന്ത്യയിൽ വാക്‌സിനേഷൻ വർദ്ധിച്ചതോടെ കേസുകളും കുറഞ്ഞ് വരുന്നുണ്ട്. പുകവലിയും കൊറോണയും സംബന്ധിച്ച് നേരത്തേയും പഠന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

Tags: COVID-19smoking
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies