തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ പൂർണമായും സിസിടിവി ക്യാമറകൾ സ്ഥാപിക്കും. 520 പോലീസ് സ്റ്റേഷനുകളിലാണ് സിസിടിവികൾ സ്ഥാപിക്കുക. ഇതിനായി 41.60 കോടി രൂപ അനുവദിച്ചു. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് നീക്കം.
കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലും സിസിടിവി സ്ഥാപിക്കണമെന്ന് സുപ്രീം കേടതി കഴിഞ്ഞ വർഷം ഉത്തരവിറക്കിയിരുന്നു. സിസിടിവികൾ സ്ഥാപിക്കുന്നതിനായി ഫണ്ട് അനുവദിക്കണമെന്നും ആറു മാസത്തിനുള്ളിൽ ഇതിന്റെ നടപടികൾ പൂർത്തിയാക്കണമെന്നുമാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്.
പോലീസും ക്രമസമാധാനവും സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണ്. അതിനാൽ പോലീസ് സേനയുടെ നവീകരണത്തിന് സംസ്ഥാനങ്ങൾക്കുള്ള സഹായം എന്ന പട്ടികയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
Comments