പുരാവസ്തു തട്ടിപ്പ് ; മോൻസൻ മാവുങ്കലിനെ വീണ്ടും കസ്റ്റഡിയിൽ വിട്ടു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുരാവസ്തു തട്ടിപ്പ് ; മോൻസൻ മാവുങ്കലിനെ വീണ്ടും കസ്റ്റഡിയിൽ വിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2021, 04:42 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിനെ മൂന്ന് ദിവസം കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട് കോടതി. എറണാകുളം എസിജെഎം കോടതിയുടേതാണ് ഉത്തരവ്. മൂന്ന് ദിവസത്തേക്ക് കൂടിയാണ് മോൻസനെ കസ്റ്റഡിയിൽ വിട്ടത്.

മോൻസനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. അന്വേഷണം മുന്നോട്ടുകൊണ്ടു പോകാൻ കൂടുതൽ തെളിവുകൾ ആവശ്യമാണെന്നും ഇതിനായി മോൻസനെ കസ്റ്റഡിയിൽ വേണമെന്നുമാണ് ക്രൈംബ്രാഞ്ച് അപേക്ഷയിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും, കേരള ഘടകവും ഇതുമായി ബന്ധപ്പെട്ടുള്ള പരിശോധനകൾ തുടരുകയാണ്. ഇത് പൂർത്തിയായാൽ മാത്രമേ കൂടുതൽ അന്വേഷണങ്ങളിലേക്ക് കടക്കാൻ കഴിയൂവെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഇതെല്ലാം പരിഗണിച്ചാണ് കോടതി വീണ്ടും കസ്റ്റഡിയിൽ വിട്ടത്. ഒക്ടോബർ രണ്ടിന് മോൻസനെ വീണ്ടും കോടതിയിൽ ഹാജരാക്കും.

അതേസമയം ക്രൈബ്രാഞ്ച് അപേക്ഷയെ മോൻസന്റെ അഭിഭാഷകൻ ശക്തമായി എതിർത്തു. മോൻസൻ 10 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ക്രൈബ്രാഞ്ചിന്റെ അപേക്ഷയിൽ പറയുന്നത്. എന്നാൽ ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകൾ അനുസരിച്ച് 1 കോടി രൂപയുടെ ഇടപാട് നടന്നതിന് മാത്രമാണ് തെളിവുകൾ ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടുതൽ തട്ടിപ്പ് നടത്തിയെന്ന ആരോപണം വാസ്തവ വിരുദ്ധമാണ്. നേരത്തെ മൂന്ന് ദിവസം കസ്റ്റഡിയിൽ വിട്ടപ്പോൾ അന്വേഷണ സംഘത്തിന് തെളിവുകൾ ശേഖരിക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ ഇത് ചെയ്തില്ല. ഇതിന് പുറമേ ഇല്ലാത്ത ആരോപണങ്ങൾ കെട്ടിച്ചമയ്‌ക്കുകയാണ്.

പുരാവസ്തുക്കൾ മോൻസ വിറ്റു എന്നതിന് തെളിവില്ല. ആർക്കും പുരാവസ്തുക്കൾ വിൽക്കാൻ മോൻസൻ ശ്രമിച്ചിട്ടുമില്ല. അതിനാൽ വീണ്ടും കസ്റ്റഡി നീട്ടേണ്ടതില്ലെന്നും മോൻസന്റെ അഭിഭാഷകൻ വാദിച്ചു.

Tags: Courtmonson mavungalcustody
ShareTweetSendShare

More News from this section

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies