കൊച്ചി : അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ കെ. സുധാകരനെതിരെ നടക്കുന്ന അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മാദ്ധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബ്രണ്ണൻ കോളേജുമായി ബന്ധപ്പെട്ട വാഗ്വാദത്തിന് ബദലായി സർക്കാർ പ്രതികാരം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
സുധാകരനെതിരെ അന്വേഷണം ആരംഭിച്ച പശ്ചാത്തലം പ്രധാനമാണ്. ബ്രണ്ണൻ കോളേജുമായി ബന്ധപ്പെട്ട വാഗ്വാദത്തിന് ശേഷമാണ് സുധാകരനുമായി വഴക്കിട്ട് പോയ ഡ്രൈവർ പരാതി നൽകുന്നത്. പരാതിയും ഇതിന്മേൽ നടക്കുന്ന അന്വേഷണവും രാഷ്ട്രീയ പ്രേരിതമാണ്. ഏത് അന്വേഷണവും നേരിടാൻ സുധാകരൻ തയ്യാറാണെന്നും സതീശൻ പറഞ്ഞു.
പരാതിയിൽ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സതീശന്റെ പ്രതികരണം
Comments