ആലപ്പുഴ : ലോക്കൽ കമ്മിറ്റി ഓഫീസിൽ സിപിഎം നേതാക്കളുടെ തമ്മിലടി. സംഘർഷത്തിൽ രണ്ട് സിപിഎം നേതാക്കൾക്ക് പരിക്കേറ്റു. രാമങ്കരി ലോക്കൽ കമ്മിറ്റി ഓഫീസിലാണ് സംഘർഷമുണ്ടായത്.
രാമങ്കരി ടൗൺ ബ്രാഞ്ച് സമ്മേളനത്തിലുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.സംഘർഷത്തിൽ രാമങ്കരി പഞ്ചായത്തംഗം സജീവ്, പാർട്ടി അംഗം പ്രവീൺ എന്നിവർക്കാണ് പരിക്കേറ്റത്.
Comments