കനയ്യ കുമാർ ചതിച്ചു; സിപിഐ യോഗത്തിൽ പ്രതികരണവുമായി നേതാക്കൾ ; അവസരവാദിയെന്ന് വിമർശനവും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കനയ്യ കുമാർ ചതിച്ചു; സിപിഐ യോഗത്തിൽ പ്രതികരണവുമായി നേതാക്കൾ ; അവസരവാദിയെന്ന് വിമർശനവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2021, 05:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശനത്തെ ചതിയെന്ന് വിശേഷിപ്പിച്ച് സിപിഐ. ഒക്ടോബർ നാലിന് അവസാനിച്ച സിപിഐ ദേശീയ കൗൺസിൽ യോഗത്തിലായിരുന്നു നേതാക്കളുടെ പരാമർശം. യോഗത്തിൽ കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശനം ചർച്ച ചെയ്തില്ലെങ്കിലും ചില നേതാക്കൾ വിഷയത്തിൽ പ്രതികരിച്ചിരുന്നു.

മൂന്ന് ദിവസം നീണ്ടുനിന്ന യോഗത്തിൽ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് പങ്കെടുത്തത്. യോഗത്തിനിടെ പല നേതാക്കളും കനയ്യകുമാർ സിപിഐയെ ചതിച്ചതായി അഭിപ്രായപ്പെട്ടു. സിപിഐയിൽ ചേർന്ന കനയ്യകുമാറിനെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായി സ്ഥാനം നൽകിയിരുന്നു. അധികമാർക്കും ലഭിക്കാത്ത ഈ അപൂർവ്വ സൗഭാഗ്യം കനയ്യയ്‌ക്ക് ലഭിച്ചിട്ടും പാർട്ടിയെ ചതിച്ചെന്നായിരുന്നു നേതാക്കൾ പറഞ്ഞത്. കനയ്യ അവസരവാദിയാണെന്നും യോഗത്തിൽ വിമർശനമുണ്ടായി. കോൺഗ്രസിൽ ചേർന്നതിൽ അത്ഭുതപ്പെടാനില്ലെന്ന് അഭിപ്രായപ്പെട്ട നേതാക്കൾ കനയ്യ അവസരവാദിയാണെന്നും വിമർശിച്ചു.

നിരവധി നല്ല അവസരങ്ങൾ നൽകിയപ്പോൾ തന്നെ ചതി മണത്തിരുന്നതായി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. കനയ്യ സിപിഐയിൽ ചേർന്നപ്പോൾ പാർട്ടി അദ്ദേഹത്തെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമാക്കി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി സീറ്റും നൽകി. സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടിയാണ് കനയ്യ പാർട്ടി വിട്ടത്. അല്ലാതെ ആശയത്തിൽ ആകൃഷ്ടനായിട്ടല്ലെന്നും രാജ വ്യക്തമാക്കി.

ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു യോഗത്തിൽ ചർച്ച ചെയ്ത മറ്റൊരു പ്രധാന വിഷയം. ജനങ്ങൾക്കിടയിൽ സ്വാധീനം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് യോഗത്തിലെ പ്രധാന തീരുമാനം.

 

Tags: CongressCPIkanayya kumard raja
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies