റേസിംഗ് ആരാധകർക്കായി ഇതായെത്തി അഡ്വാൻസ്ഡ് അപ്പാച്ചെ ആർടിആർ 160 4വി സീരീസ് മോട്ടോർസൈക്കിളുകൾ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റേസിംഗ് ആരാധകർക്കായി ഇതായെത്തി അഡ്വാൻസ്ഡ് അപ്പാച്ചെ ആർടിആർ 160 4വി സീരീസ് മോട്ടോർസൈക്കിളുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2021, 11:08 am IST
FacebookTwitterWhatsAppTelegram

കൊച്ചി: അപ്പാച്ചെ ആർടിആർ 160 4വി സീരീസ് മോട്ടോർസൈക്കിളുകളുടെ അഡ്വാൻസ്ഡ് ശ്രേണി അവതരിപ്പിച്ച് ലോകത്തിലെ പ്രമുഖ ഇരുചക്ര, മുച്ചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോർ കമ്പനി. ഡേടൈം റണ്ണിംഗ് ലാംപ് (ഡിആർഎൽ) ഉൾപ്പെടുത്തിയുള്ള പുതിയ ഹെഡ്‌ലാംപ്, മൂന്ന് റൈഡ് മോഡുകൾ എന്നീ സവിശേഷതകളോടെയാണ് പുതുനിര വാഹനങ്ങളെത്തുന്നത്. ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വിയുടെ പ്രത്യേക എഡിഷനും ഇതോടൊപ്പം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

മാറ്റ്ബ്ലാക്ക് നിറത്തിൽ ചുവന്ന അലോയ് വീലുകളും പുതിയ സീറ്റ് പാറ്റേണുമായാണ് സ്‌പെഷ്യൽ എഡിഷൻ എത്തുന്നത്. അഡ്ജസ്റ്റ് ചെയ്യാവുന്ന ക്ലച്ചും ബ്രേക്ക് ലിവറുകളും, പുതിയ ഹെഡ്‌ലാംപ് തുടങ്ങി ഈ വിഭാഗത്തിലെ ആദ്യ സവിശേഷതകളും പ്രത്യേക പതിപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്. ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്റർ, റേഡിയൽ റിയർ ടയർ എന്നിവയും ഇതോടൊപ്പം ലഭിക്കും. അപ്പാച്ചെ ആർടിആർ 160 4വിയുടെ ഉയർന്ന വേരിയന്റിലും,അപ്പാച്ചെ ആർടിആർ 160 4വി സ്‌പെഷ്യൽ എഡിഷനിലും ടിവിഎസ് സ്മാർട്ട്കണക്റ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. അർബൻ, സ്‌പോർട്ട്, റെയിൻ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളിലാണ് അപ്പാച്ചെ എത്തുന്നത്.

ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വി, ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വി സ്‌പെഷ്യൽ എഡിഷൻ എന്നിവ ഉപഭോക്താക്കൾക്ക് ഇന്ത്യയിലെ എല്ലാ അംഗീകൃത ടിവിഎസ് മോട്ടോർ കമ്പനി ഡീലർഷിപ്പുകളിലും ലഭ്യമാണ്. റേസിംഗ് റെഡ്, മെറ്റാലിക് ബ്ലൂ, നൈറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലും, ഡ്രം, സിംഗിൾ ഡിസ്‌ക്, റിയർ ഡിസ്‌ക് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലും ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വി ലഭിക്കും. ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വി സ്‌പെഷ്യൽ എഡിഷന് 1,21,372 രൂപയും, ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വിയ്‌ക്ക് (ഡ്രം) 1,15,265 രൂപയും, ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വിയ്‌ക്ക് (സിംഗിൾ ഡിസ്‌ക്) 1,17,350 രൂപയും, ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വിയ്‌ക്ക് (പിൻ ഡിസ്‌ക്) 1,20,050 രൂപയുമാണ് എക്‌സ്‌ഷോറൂം വില.

റേസിംഗ് ആരാധകർക്ക് അത്യാധുനിക സാങ്കേതികവിദ്യകൾ ലഭ്യമാക്കി, ഞങ്ങളുടെ ഉപഭോക്താക്കളുടെ വർധിച്ചുവരുന്ന പ്രതീക്ഷകൾക്ക് അനുസൃതമായുള്ളതാണ് ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വി സീരീസ് മോട്ടോർസൈക്കിളുകളെന്ന് ടിവിഎസ് മോട്ടോർ കമ്പനിയുടെ പ്രീമിയം മോട്ടോർസൈക്കിൾസ് മാർക്കറ്റിങ് മേധാവി മേഘശ്യാം ദിഗോൾ പറഞ്ഞു.

നാല് പതിറ്റാണ്ട് പിന്നിടുന്ന റേസിംഗ് പാരമ്പര്യത്തിലേക്ക്, ഈ വിഭാഗത്തിലെ തന്നെ ആദ്യ സവിശേഷതകളുടെ നിരയുമായി ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വി സീരീസ് മോട്ടോർസൈക്കിളുകളുടെ വിപുലമായ ശ്രേണി അവതരിപ്പിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ടിവിഎസ് അപ്പാച്ചെ സീരീസ് ഉത്പന്ന നിരയിലേക്ക് ഉപചാരമായുള്ള ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വി സ്‌പെഷ്യൽ എഡിഷൻ, ടിവിഎസ് മോട്ടോർ കമ്പനിയുടെ പ്രീമിയം ഇരുചക്ര വാഹന വാഗ്ദാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ShareTweetSendShare

More News from this section

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

Latest News

വിദേശത്ത് നടന്ന സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം മതിയെന്നത് ദുരൂഹം; സാവരിയ കൊലപാതകക്കേസ് സിബിഐക്ക് വിടണം: സന്ദീപ് വാചസ്പതി

അനസ്തീഷ്യ പിഴവിൽ ഒന്നര വയസ്സുകാരന്റെ മരണം; ചികിത്സാപ്പിഴവ് അന്വേഷിക്കാൻ സർക്കാർ മെഡിക്കൽ ബോർഡ് രൂപവത്കരിച്ചു

ടെണ്ടർ ചട്ടലംഘനം മുതൽ സാനിറ്റൈസർ നിർമ്മാണം വരെ; ‘ബ്രേക്ക് ദി ചെയിൻ’ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്? ധനകാര്യ പരിശോധനാ റിപ്പോർട്ട് പുറത്ത്; ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാർശ

അരപ്പവന്റെ മൂക്കുത്തിക്ക് അരുംകൊല; 17കാരൻ ജൂവനൈൽ ഒബ്സർവേഷൻ ഹോമിൽ നിന്ന് പുറത്തിറങ്ങിയത് ഒരു മാസം മുൻപ്; വയോധികയെ തലയ്‌ക്കടിച്ചു വീഴ്‌ത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies