സൈഡസ് കാഡിലയുടെ 60 ലക്ഷത്തിലധികം ഡോസുകൾ തയ്യാറായതായി കേന്ദ്രസർക്കാർ; ലോകത്തെ ആദ്യ ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള സൂചിരഹിത കൊറോണ വാക്സിൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സൈഡസ് കാഡിലയുടെ 60 ലക്ഷത്തിലധികം ഡോസുകൾ തയ്യാറായതായി കേന്ദ്രസർക്കാർ; ലോകത്തെ ആദ്യ ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള സൂചിരഹിത കൊറോണ വാക്സിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2021, 04:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കൊറോണ പ്രതിരോധ വാക്‌സിനായ സൈഡസ് കാഡിലയുടെ 60 ലക്ഷത്തിലധികം ഡോസുകൾ തയ്യാറായതായി കേന്ദ്രസർക്കാർ. അഹമദാബാദ് ആസ്ഥാനമായ കമ്പനിയാണ് സൈക്കോവ്-ഡി എന്ന ഡിഎൻഎ വാക്സിൻ വികസിപ്പിച്ചത്. മരുന്നിന് അടിയന്തിര ഉപയോഗത്തിനായി ഓഗസ്റ്റ് 20ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയിരുന്നു. സൈക്കോവ്-ഡി വാക്സിൻ സ്വീകരിക്കേണ്ടത് 28 ദിവസം ഇടവിട്ടാണ്.

ആദ്യ വാക്‌സിൻ സ്വീകരിച്ചാൽ രണ്ടാമത്തേത് 28ാം ദിവസത്തിലും, മൂന്നാമത്തെ 56ാം ദിവസവും എടുക്കണം. ഒക്ടോബറിൽ ഇന്ത്യ 28 കോടി വാക്‌സിനാണ് ഉത്പാദിപ്പിക്കുന്നത്. ഇതിൽ 22 കോടി സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡും ആറ് കോടി ഭാരത് ബയോടെകിന്റെ കോവാക്‌സിനുമാണ്. ഇതിനുപുറമെയാണ് സൈക്കോവ്-ഡിയുടെ ഉത്പാദനം.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകളിൽ ക്ലിനിക്കൽ ട്രയൽ നടത്തിയ സൈകോവ്-ഡി വാക്സിൻ പന്ത്രണ്ട് വയസിൽ കൂടുതൽ പ്രായമുള്ള കുട്ടികൾക്കും നൽകാൻ കഴിയുമെന്ന് കമ്പനി അറിയിച്ചു. ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിന് ശേഷം രാജ്യത്ത് തദ്ദേശീയമായി നിർമ്മിക്കുന്ന രണ്ടാമത്തെ വാക്സിനാണ് സൈക്കോവ്-ഡി.

രാജ്യത്ത് 12 മുതൽ 18 വയസുവരെയുള്ളവരിൽ പരീക്ഷണം നടത്തിയ ആദ്യത്തെ വാക്സിൻ കൂടിയാണിത്. വിവിധ ഇടങ്ങളിലായി 50 കേന്ദ്രങ്ങളിലാണ് ക്ലിനിക്കൽ ട്രയൽ നടന്നത്. 1000 ത്തോളം ആളുകളിൽ നടത്തിയ പരീക്ഷണത്തിൽ വാക്സിൻ സുരക്ഷിതമാണെന്ന് കണ്ടെത്തി. ലോകത്തിലെ ആദ്യത്തെ ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള സൂചിരഹിത കൊറോണ വാക്സിനാണ് തദ്ദേശിയമായി വികസിപ്പിച്ചെടുത്ത സൈകോവ്-ഡി. പന്ത്രണ്ട് വയസിന് മുകളിലുള്ളവർക്കും നൽകാൻ അംഗീകരിച്ച ആദ്യ വാക്സിൻ കൂടിയാണിത്.

രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ആറാമത്തെ വാക്സിനാണ് സൈക്കോവ്-ഡി. കൊറോണയുടെ ഡെൽറ്റാ വകഭേദത്തിനെതിരെ വാക്സിൻ 66 ശതമാനം ഫലപ്രദമാണെന്ന് പഠനത്തിൽ കണ്ടെത്തിയിരുന്നു. ഫാർമജെറ്റ് എന്ന ഇൻജക്ടിംഗ് ഗൺ കുത്തിവെക്കന്നത് പോലെ അമർത്തുമ്പോൾ വാക്സിൻ ശരീരത്തിലേയ്‌ക്ക് പ്രവേശിക്കും. കുത്തിവെപ്പില്ലാതെ നൽകുന്ന നീഡിൽ ഫ്രീ വാക്സിൻ ആണ് സൈക്കോവ് -ഡി വാക്സിൻ.

സെപ്തംബറിൽ ഇന്ത്യ 26 കോടി കൊറോണ വാക്‌സിൻ ഉത്പാദിപ്പിച്ചിരുന്നു. രാജ്യം കൊറോണ വാക്‌സിൻ കയറ്റുമതിയും പുനരാരംഭിച്ചിട്ടുണ്ട്. ഒക്ടോബർ 18നകം 100 കോടി ഡോസ് നൽകാനാണ് കോന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതുവരെ 97 കോടിയിലധികം നൽകി കഴിഞ്ഞു. 100 കോടി നേട്ടം വലിയ ആഘോഷമാക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ലക്ഷ്യം. കേന്ദ്ര സർക്കാർ ആരോഗ്യപ്രവർത്തകരെയും കൊറോണ പോരാളികളെയും ഇതിൽ പങ്കാളികളാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്തംബർ 17ന് ഇന്ത്യ 2.5 കോടി വാക്‌സിൻ നൽകി റെക്കോർഡ് സൃഷ്ടിച്ചിരുന്നു.

 

 

 

.

:

 

 

 

Tags: 100 crore vaccine2.5 crore vaccineclinical trialCOVID-19serum institutebharat biotechzycov ddcgi
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies