മഹാമാരിയുടെ ഉദ്ഭവം കണ്ടെത്തും; 26 പേരടങ്ങുന്ന പുതിയ സമിതി രൂപീകരിച്ച് ലോകാരോഗ്യ സംഘടന
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മഹാമാരിയുടെ ഉദ്ഭവം കണ്ടെത്തും; 26 പേരടങ്ങുന്ന പുതിയ സമിതി രൂപീകരിച്ച് ലോകാരോഗ്യ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2021, 08:51 am IST
FacebookTwitterWhatsAppTelegram

ന്യൂയോർക്: കൊറോണ മൂന്നാം തരംഗ ഭീതിനിലനിൽക്കേ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടെന്ന് കരുതുന്ന കൊറോണ വൈറസിനെ പഠിക്കാൻ പുതിയ സമിതി. ലോകാരോഗ്യ സംഘടനയാണ് വിപൂലീകരിച്ച വിദഗ്ധ സമിതി രൂപീകരിച്ചത്. 26 ശാസ്ത്രജ്ഞരടങ്ങുന്ന സംഘമാണ് ഇനി കൊറോണ മഹാമാരിയെക്കുറിച്ച് ചൈനയിലടക്കം എത്തി പരിശോധനയും ഗവേഷണവും നടത്തുക.

കൊറോണ മഹാമാരിയുടെ പഠനത്തിനായുള്ള ഉപദേശകസമിതി എന്ന നിലയിലാണ് 26 ശാസ്ത്രജ്ഞരെ പ്രഖ്യാപിച്ചിരിക്കുന്നത്. 700 അപേക്ഷകരിൽ നിന്നാണ് 26 പേരെ തെരഞ്ഞെടുത്തതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അന്താരാഷ്‌ട്രതലത്തിൽ ലോകത്തിലെ എല്ലാ പ്രമുഖ വൈറോളജി പഠന രാജ്യങ്ങളുടേയും കൂട്ടായ്മയാണ് ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്. അമേരിക്കൻ ഗവേഷകയായ ഡോ. ഇൻഗർ ഡാമോണാണ് സമിതിയിലെ പ്രമുഖൻ. എബോള വൈറസ് നിയന്ത്രണത്തിൽ പ്രമുഖ പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ് ഇൻഗർ. ചൈനീസ് വിദഗ്ധനായ ഡോ. യൂൻഗായ് യാംഗും സമിതിയിലുണ്ട്.

വുഹാനിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നേരിട്ടെത്തി പരിശോധന നടത്തിയ ഡോമിനിക് ഡോയറുടെ നേതൃത്വത്തിലുള്ള സമിതിക്ക് വേണ്ടത്ര വിവരങ്ങൾ ചൈന നൽകിയില്ലെന്ന ശക്തമായ ആരോപണമാണ് ഉയർന്നത്. അമേരിക്കയ്‌ക്ക് പുറമേ യൂറോപ്യൻ യൂണിയനുകളും ഒരേ ആരോപണമാണ് ഉന്നയിച്ചത്. ഇതിന് പരിഹാരമായിട്ടാണ് വിദഗ്ധസമിതി രൂപീകരിച്ചിട്ടുള്ളത്. മനുഷ്യനിർമ്മിതമാണ് കൊറോണ വൈറസെന്നും വുഹാനിലെ കൊറോണ പൊട്ടിപ്പുറപ്പെട്ട ലാബ് സന്ദർശിക്കാൻ അനുവദിച്ചില്ലെന്നും പരാതി ഉയർന്നിരുന്നു.

കൊറോണ വൈറസ് വ്യാപനത്തിൽ തങ്ങളെ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന ആരോപണത്തിൽ ചൈന ഉറച്ചുനിൽക്കുകയാണ്. ഇതിനിടെ വുഹാനിൽ നടത്തിയ സന്ദർശനത്തിലെ റിപ്പോർട്ട് വിശ്വാസയോഗ്യമല്ലെന്ന നിലപാടിലേക്കാണ് ലോകാരോഗ്യ സംഘടനയും എത്തിയത്. മാത്രമല്ല റിപ്പോർട്ട് സമർപ്പിച്ചത് വേഗത്തിലായിപ്പോയെന്നും കുറേക്കൂടി കാര്യക്ഷമത , പഠനത്തിൽ കാണിക്കണമായിരുന്നുവെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് ഗാബ്രിയേസുസ് അഭിപ്രായപ്പെട്ടിരുന്നു.

Tags: WHO corona
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ബൈക്കിൽ കാട്ടുപന്നിയിടിച്ച്: ചികിത്സയിലായിരുന്ന 23കാരൻ മരിച്ചു

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴയ്‌ക്ക് സാധ്യത; എട്ടിടത്ത് ഓറഞ്ച് അലർട്ട്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies