ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു-കശ്മീർ സന്ദർശിക്കും. ഒക്ടോബർ 23 മുതൽ 25 വരെയാണ് ത്രിദിന സന്ദർശനം.
പ്രദേശത്തെ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ആഭ്യന്തരമന്ത്രി സുരക്ഷ വിഷയങ്ങളും വികസന പദ്ധതികളും ചർച്ച നടത്തും. ജനക്ഷേമ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ എത്തിക്കുന്നതും ചർച്ചയാകും.
2019 ഓഗസ്റ്റിൽ 370-ാം അനുച്ഛേദം റദ്ദാക്കിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കശ്മീർ സന്ദർശനമാണിത്. കേന്ദ്ര സർക്കാരിന്റെ മെഗാ ഔട്ട്റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി സെപ്റ്റംബർ എട്ട് മുതൽ 70 കേന്ദ്രമന്ത്രിമാരാണ് ജമ്മുകശ്മീരിൽ സന്ദർശനം നടത്തിയത്.
Comments