കാബൂൾ : അഫ്ഗാനിൽ വീണ്ടും ഭീകരാക്രമണം. ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും, 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുനാർ പ്രവിശ്യയിൽ വൈകീട്ടോടെയായിരുന്നു സ്ഫോടനം ഉണ്ടായത്.
സുരക്ഷാ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ ആറ് പേർ സുരക്ഷാ സേനാംഗങ്ങളും, ആറ് പേർ പ്രദേശവാസികളാണ്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനമാണ് ഇത്. കഴിഞ്ഞ ആഴ്ച അഫ്ഗാനിലെ ഷിയാ മസ്ജിദിന് നേര ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ആക്രമണത്തിൽ നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്.
Comments