കൊല്ലം : കടയ്ക്കലിൽ സിപിഎം അക്രമം. ആർഎസ്എസ് പ്രവർത്തകരെ മർദ്ദിച്ചു. എസ്എച്ച്എം എഞ്ചിനീയറിംഗ് കോളേജിലായിരുന്നു സംഭവം.
വിജയദശമിയുടെ ഭാഗമായി കോളേജിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്. നിരവധി ആർഎസ്എസ് പ്രവർത്തകർക്ക് മർദ്ദനമേറ്റു. സംഘർഷത്തിൽ ബിജെപി പഞ്ചായത്ത് സമിതി അദ്ധ്യക്ഷൻ അജിത് കുമാറിനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി നേതാക്കളായ വിനോദ്, രവി രാജൻ എന്നിവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Comments