ഇടുക്കി: കൊക്കയാറിൽ കനത്ത നാശം വിതച്ച് ഉരുൾപൊട്ടൽ. പല തവണയായി ഉരുൾപൊട്ടൽ നടന്നതായാണ് വിവരം. ഏഴ് പേർ മണ്ണിനടിയിൽ പെട്ടതായും അതിൽ മൂന്ന് കുട്ടികൾ ഉൾപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇതുകൂടാതെ ആറ് പേരെ കാണാതായെന്നും പൂഞ്ചി പ്രദേശത്ത് അഞ്ച് വീടുകൾ ഒഴുകിപോയതായും സൂചനയുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനവും തിരച്ചിലും പുരോഗമിക്കുകയാണ്.
നൂറിലധികം കുടുംബങ്ങൾ താമസിക്കുന്ന ജനവാസ മേഖലയാണ് കൊക്കയാർ. ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തി പ്രദേശമാണിത്. ഉരുൾപൊട്ടലുകൾ സംഭവിച്ചതോടെ പ്രദേശം ഒറ്റപ്പെട്ടതായാണ് വിവരം. റോഡുകൾ പൂർണമായി തകർന്നതായാണ് റിപ്പോർട്ട്. മലമ്പ്രദേശമായതിനാലും റോഡുകൾ തകർന്നതിനാലും രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ഇതിനോടകം 17 പേരെ രക്ഷപ്പെടുത്തിയെന്നും വിവരമുണ്ട്.
Comments