ശബരിമലയിൽ പുതിയ മേൽശാന്തിമാരുടെ തെരഞ്ഞെടുപ്പ് ഇന്ന്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമലയിൽ പുതിയ മേൽശാന്തിമാരുടെ തെരഞ്ഞെടുപ്പ് ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2021, 07:43 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട : ശബരിമലയിൽ പുതിയ മേൽശാന്തിമാരുടെ തെരഞ്ഞെടുപ്പ് രാവിലെ നടക്കും. രാവിലെ പ്രത്യേക പൂജകൾക്ക് ശേഷം 8 മണിക്കാണ് ശാന്തിമാരെ നറുക്കിട്ട് തെരഞ്ഞെടുക്കുക. ശബരിമല, മാളികപ്പുറം എന്നിവിടങ്ങളിലേക്കായി 9 പേരാണ് ദേവസ്വം ബോർഡ് പുറത്തിറക്കിയ അന്തിമ പട്ടികയിലുള്ളത്.

മേൽശാന്തിമാരുടെ പേരുകൾ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിനുള്ളിൽ പൂജ നടത്തിയ ശേഷമാണ് നറുക്കെടുപ്പ് നടത്തുക. പന്തളം കൊട്ടാരത്തിൽ നിന്ന് എത്തുന്ന 10 വയസ്സിന് മുകളിൽ പ്രായമുള്ള രണ്ട് ആൺകുട്ടികളാണ് നറുക്ക് എടുക്കുക.

കനത്ത മഴയെ തുടർന്ന് ഹൈക്കോടതി നിരീക്ഷകൻ എൻ.ഭാസ്‌കരൻ ശബരിമല യാത്ര റദ്ദാക്കിയിരുന്നു.ശബരിമലയാത്രക്കിടെ അദ്ദേഹം മുണ്ടക്കയത്തു നിന്നും തിരികെപോയി.പോലീസിന്റെ അഭ്യർത്ഥനയെ തുടർന്നാണ് അദ്ദേഹം മടങ്ങിയത്.കനത്ത മഴയെ തുടർന്ന് പമ്പയിലേക്കുള്ള റോഡുകളിൽ ക്രമാതീതമായി ജലം ഉയരുന്ന സാഹചര്യത്തിലാണ് പോലീസിന്റെ അഭ്യർത്ഥന.ഇതോടെ ഇക്കുറി ഹൈക്കോടതി നിരീക്ഷകനില്ലാതെ മേൽശാന്തി നറുക്കെടുപ്പ് നടക്കും.

അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടു.വനമേഖലകളിൽ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് 17 നും 18നും ശബരിമല തുലാമാസ പൂജാ തീർത്ഥാടനത്തിന് അനുവാദമില്ല.

എന്നാൽ ശബരിമലയിലേക്ക് യാത്ര പുറപ്പെട്ട തീർഥാടകരെ തടയില്ലെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ വ്യക്തമാക്കി. അന്യസംസ്ഥാനത്ത് നിന്നടക്കം പുറപ്പെട്ട് മടങ്ങി പോകാൻ സാധിക്കാത്ത തീർഥാടകരെ 19 ന് ശേഷം കടത്തിവിടും. അതേസമയം മടങ്ങിപ്പോകാൻ സാഹചര്യമുള്ള തീർത്ഥാടകർ മടങ്ങി പോകണമെന്നും എക്‌സിക്യൂട്ടീവ് ഓഫീസർ നിർദ്ദേശിച്ചു. ഈ ദിവസങ്ങളിൽ ശബരിമലയിൽ തീർത്ഥാടനത്തിന് അനുവാദമില്ലന്ന് ജില്ലാകളക്ടർ ഡോ.ദിവ്യ എസ് .അയ്യരും വ്യക്തമാക്കി.

Tags: sabarimala thulamasa poojasabarimala priest
Share
Tweet
SendShare

More News from this section

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies