'കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തം... അന്ന് ഞാനും നിങ്ങളും ജീവനോടെ കാണും'
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തം… അന്ന് ഞാനും നിങ്ങളും ജീവനോടെ കാണും’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2021, 09:26 am IST
FacebookTwitterWhatsAppTelegram

പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിന് യുഗങ്ങൾ കാത്തിരിക്കേണ്ടി വരില്ല. നാലോ അഞ്ചോ വർഷം മതി. അന്ന് ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്ക് തന്നെ മനസിലാകും. പരിസ്ഥിതി വിദഗ്ധൻ മാധവ് ഗാഡ്ഗിൽ അന്ന് പറഞ്ഞ വാക്കുകളാണിത്. തുടർച്ചയായി നാലാം വർഷയും കേരളം പ്രളയത്തിലകപ്പെട്ടപ്പോൾ വീണ്ടും ചർച്ചയാവുകയാണ് മാധവ് ഗാഡ്ഗിലിന്റെ ഈ റിപ്പോർട്ട്.

അന്നും ഇന്നും എന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞതിനപ്പുറം ഒന്നും കേരളത്തിലുണ്ടായിട്ടില്ല. കാലാവസ്ഥമാറ്റവും പ്രകൃതിയുടെ അസന്തുലിതാവസ്ഥയും ഗാഡ്ഗിൽ അപ്പോഴേ പറഞ്ഞിരുന്നു. പശ്ചിമഘട്ട മലനിരകളുടെ യഥാർത്ഥ അവസ്ഥായായിരുന്നു മാധവ് ഗാഡ്ഗിലിന്റെ റിപ്പോട്ടിൽ. എന്നാൽ ഭരണ പ്രതിപക്ഷങ്ങൾ അന്ന് റിപ്പോർട്ടിനെ എതിർത്തു. അതിന് പിന്നാലെയാണ് കസ്തൂരി രംഗൻ സമിതി പഠനത്തിനെത്തുന്നത്.

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ തത്ത്വത്തിൽ അംഗീകരിച്ചെങ്കിലും ചില മാറ്റങ്ങൾ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. കേരളം പ്രളയത്തെ പേടിച്ചു തുടങ്ങുന്നതിനും വളരെ മുൻപ് 2011ലാണ് പശ്ചിമഘട്ട സംരക്ഷണത്തിനായി പ്രത്യേക റിപ്പോർട്ട് സമർപ്പിച്ചത്. 2013ലാണ് റിപ്പോർട്ട് സർക്കാർ പുറത്തുകൊണ്ടുവരുന്നത്. ഈ കാലതാമസം പോലും വലിയ ആഘാതമാണ് കേരളത്തിന് ഉണ്ടാക്കിയിരിക്കുന്നത്. 2019ൽ കവളപ്പാറയിലും പുത്തുമലയിലും ഇപ്പോൾ കൂട്ടിക്കലിലും പ്ലാപ്പള്ളിയിലുമൊക്കെ കാണുന്നത് ഗാഡ്ഗിൽ അന്ന് പറഞ്ഞ പരിസ്ഥിതി ആഘാതകളാണ്.

പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഖനനം, മണ്ണെടുപ്പ് ക്വാറി പ്രവർത്തനം തുടങ്ങിയവ നിരോധിക്കണമെന്നാണ് ഗാഡ്ഗിൽ റിപ്പോർട്ടിൽ പ്രധാനമായും പറഞ്ഞ നിർദ്ദേശങ്ങൾ. ഇതിനായി കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളെ മൂന്നായി തരംതിരിക്കുകയും ചെയ്തിരുന്നു. കേരളത്തിലെ 75 താലൂക്കുകളിൽ നിന്ന് 25 എണ്ണമാണ് പരിസ്ഥിതി ലോല പ്രദേശമായി തിരിച്ചറിഞ്ഞത്.

എന്നാൽ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ നിന്നും പല സ്ഥലങ്ങളും പിൻവലിക്കണമന്നെ് ആവശ്യപ്പെട്ട് സർക്കാരും പ്രമുഖ രാഷ്‌ട്രീയ പാർട്ടികളും ഗാഡ്ഗിലിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്ന അവസ്ഥയാണ് പിന്നീട് കാണാനായത്. 2018 മുതൽ മുൻപെങ്ങും കാണാത്ത വിധമുള്ള പ്രളയ ഭീതിയാണ് കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നിരവധി ജീവനും ഇതിനോടകം പ്രളയത്തിൽ മുങ്ങിക്കഴിഞ്ഞു. പുത്തുമലയും കവളപ്പാറയും കൂട്ടിക്കലും ചൂണ്ടിക്കാണിക്കുന്നതും മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിൽ കാണിച്ച കേരളത്തിന്റെ അവഗണനയാണ്.

Tags: FLOODrivermadhav gadgil
ShareTweetSendShare

More News from this section

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies