തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു. ഒക്ടോബർ 21, 23 എന്നീ ദിവസങ്ങളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഒക്ടോബർ 23ന് നടത്താനിരുന്ന പി എസ് സി ബിരുദതല പരീക്ഷയടക്കമാണ് മാറ്റിവെച്ചത്. അതേസമയം ഒക്ടോബർ 30ന് നിശ്ചയിച്ച പരീക്ഷകൾ മാറ്റമില്ലാതെ നടത്തുമെന്ന് പി എസ് സി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
കനത്ത മഴയെ തുടർന്ന് ആരോഗ്യ സർവകലാശാല പരീക്ഷകളും മാറ്റിയിരുന്നു. ഇതിനുപുറമെ പ്ലസ് വൺ പരീക്ഷകളും മാറ്റിയിരുന്നു. വരം ദിവസങ്ങളിൽ മഴ കനക്കും എന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഈ തീരുമാനം.
Comments