വാഷിംഗ്ടൺ: തത്സമയ പ്രക്ഷേപണത്തിനിടെ അബദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭ്വാവികമാണ്. എന്നാൽ അമേരിക്കയിലെ ചാനൽ ഇത്തരത്തിൽ ഒരു അപകടം പിണഞ്ഞതിനെതുടർന്ന് പോലീസ് അന്വേഷണം നേരിടുകയാണ്.
വാഷിംഗ്ടണിലാണ് സംഭവം. കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ അശ്ലീല വീഡിയോ തെറ്റി സംപ്രേഷണം ചെയ്തതാണ് ഇപ്പോൾ വലിയ വിവാദമായിരിക്കുന്നത്. പ്രമുഖ വാർത്തചാനലായ ക്രെം ആണ് പോണോഗ്രാഫിക് വീഡിയോ അബന്ധത്തിൽ സംപ്രേഷണം ചെയ്തത്.
കാലാവസ്ഥ റിപ്പോർട്ട് പ്രതീക്ഷിച്ച് ചാനൽ വെച്ച ആളുകൾ വീഡിയോ കണ്ട് അമ്പരന്നുപോയി.കാലാവസ്ഥാ നിരീക്ഷക കാഴ്ചക്കാരോട് സംസ്ഥാനത്തെ കാലാവസ്ഥയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്നു. ആ സമയത്താണ് യാദൃശ്ചികമായി അശ്ലീല വീഡിയോ മുകളിൽ ഇടത് കോണിലുള്ള ഒരു സ്ക്രീനിൽ പ്ലേ ചെയ്തത്.
എന്നാൽ അവതാരക ഇത് തിരിച്ചറിഞ്ഞില്ല. അവർ ഇതൊന്നുമറിയാതെ വാർത്ത വായിക്കുന്നത് തുടർന്നു. 13 സെക്കൻഡ് നേരത്തോളം നീണ്ടുനിന്ന സമപ്രേഷണം ചാനൽ അധികൃതരുടെ ശ്രദ്ധയിലും പെട്ടില്ല. പിന്നീട് വിവരം അറിഞ്ഞപ്പോൾ പരിപാടി പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു.
ഈ ക്ലിപ്പിന്റെ സെൻസർ ചെയ്ത പതിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ പ്രേക്ഷകരിലാരോ പങ്കിട്ടിരുന്നു. തുടർന്ന് വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. വീഡിയോ വൈറലായതിനെ തുടർന്ന് രാത്രി പതിനൊന്നുമണിക്കുള്ള വാർത്താ സംപ്രേഷണ വേളയിൽ ചാനൽ കാഴ്ചക്കാരോട് ക്ഷമ ചോദിച്ചു. എന്നാൽ പ്രേക്ഷകരുടെ പരാതിയെതുടർന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
Comments