നിശ്ചയ ദാർഢ്യവും ഉറച്ചതീരുമാനങ്ങളുമുള്ള ഭരണാധികാരി;രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുടെ കാവലാളായ അമിത് ഷാ 57 ന്റെ നിറവിൽ... വീഡിയോ കാണാം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിശ്ചയ ദാർഢ്യവും ഉറച്ചതീരുമാനങ്ങളുമുള്ള ഭരണാധികാരി;രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുടെ കാവലാളായ അമിത് ഷാ 57 ന്റെ നിറവിൽ… വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2021, 08:31 pm IST
FacebookTwitterWhatsAppTelegram

അസാധ്യമെന്ന് കരുതുന്നതെല്ലാം സാധ്യമാക്കുന്ന തന്ത്രഞ്ജൻ. രാഷ്‌ട്രീയ എതിരാളികൾ പോലും അംഗീകരിക്കുന്ന സംഘാടകൻ. നിശ്ചയ ദാർഢ്യവും ഉറച്ചതീരുമാനങ്ങളുമുള്ള ഭരണാധികാരി. അമിത് അനിൽ ചന്ദ്ര ഷാ എന്ന അമിത് ഷാ. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയുടെ കാവലാളായ അമിത് ഷാ 57 ന്റെ നിറവിൽ .

1964 ഒക്ടോബർ 22ന് ബോംബയിൽ ജനിച്ച ഷാ വളരെ ചെറിയ പ്രായത്തിൽ തന്നെ രാഷ്‌ട്രീയ സ്വയം സേവക് സംഘത്തിന്റെ പ്രവർത്തകനായിരുന്നു. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ നേതാവായാണ് അമിത് ഷാ തന്റെ രാഷ്‌ട്രീയ ജീവിതം ആരംഭിക്കുന്നത്. 1986ൽ ഭാരതീയ ജനതാ പാർട്ടി അംഗമായി. രാജ്യത്തും വിശിഷ്യ ഗുജറാത്തിലും ബിജെപിയുടെ അടിത്തറ ശക്തമാക്കുന്നതിൽ അമിത് ഷായുടെ പങ്ക് വിലമതിക്കാനാവാത്തതാണ്.

1995 ൽ കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിൽ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടി ആദ്യത്തെ സർക്കാരുണ്ടാക്കി. കോൺഗ്രസ്സിന്റെ സ്വാധീന മേഖലകളായിരുന്ന ഗുജറാത്തിലെ ഗ്രാമങ്ങളിലേയ്‌ക്ക്് ഇറങ്ങിചെന്ന് അമിത് ഷാ നടത്തിയ സംഘടനാ പ്രവർത്തനമാണ് ബിജെപിയുടെ ആദ്യ വിജയത്തിന് അടിത്തറ പാകിയത്. സംസ്ഥാനത്തെ സഹകരണ മേഖലയ്‌ക്ക് പുത്തൻ ഉണർവ് നൽകുന്നതിലും ഷാ വഹിച്ച പങ്ക് ചെറുതല്ല. തകർച്ചയുടെ പടുകുഴിയിൽ വീണ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിനെ കൈപിടിച്ചുയർത്തിയത് 1999 ൽ അദ്ധേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ്.

കോൺഗ്രസ് ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം വൻ സാമ്പത്തിക പ്രതിസന്ധിലായിരുന്നു രാജ്യത്തെ തന്നെ ഏറ്റവും വലിയ സഹകരണ സ്ഥാപനങ്ങളിലൊന്നായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക്. അമിത് ഷാ സാരഥ്യം ഏറ്റെടുത്ത് ഒരുവർഷത്തിനുള്ളിൽ തന്നെ ബാങ്ക് സാമ്പത്തിക ഭദ്രതയിലെത്തി. ഉറച്ച കാൽവെപ്പുകളും, ശക്തമായ തീരുമാനങ്ങളുമാണ് അമിത് ഷായെന്ന ഭരണാധികാരിയുടെ മുതൽകൂട്ട്. രാജ്യത്തിനെതിരെ ഉയരുന്ന ആഭ്യന്തര ഭീഷണികൾക്കെതിരെ ഷാ എടുക്കുന്ന നിലപാടുകൾ പ്രശംസിക്കപ്പെടുന്നതാണ് സമകാലീന ഇന്ത്യയിൽ കാണാൻ കഴിയുന്നത്.

പൗരത്വ ഭേദഗതി നിയമവും ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കിയതും ചില ഉദാഹരണങ്ങൾ മാത്രം. അഴിമതിക്കാരുടെ പേടിസ്വപ്‌നമാണ് അമിത് ഷാ. കോടികളുടെ അഴിമതി നടത്തിയ മുൻകേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ ചിദംബരവും മകനും അഴിക്കുള്ളിലാക്കിയത് ആഭ്യന്തര മന്ത്രിയായ അമിത് ഷായുടെ ഉറച്ച തീരുമാനങ്ങളുടെ ഫലമായാണ്. രാജ്യത്തെ അഴിമതി മുക്തമാക്കുമെന്ന ഉറച്ച പ്രഖ്യാപനത്തിലാണ് അദ്ധേഹം. ഭാരതീയ ജനത പാർട്ടിയുടെ വളർച്ചയ്‌ക്കും മികച്ച ഭരണത്തിനും മുതൽക്കൂട്ടാകുന്നത് അമിത്ഷായുടെ വിശ്രമമില്ലാത്ത പ്രവർത്തനം തന്നെയെന്ന് നിസംശയം പറയാം.

കൊറോണ മഹാമാരിക്കാലത്ത് രാജ്യ തലസ്ഥാനം വിറങ്ങലിച്ചു നിന്നപ്പോൾ അമിത് ഷാ നടത്തിയ ഇടപെടലുകളാണ് രോഗ വ്യാപനത്തെ തടഞ്ഞുനിർത്തിയത്. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ നേരിട്ട് രംഗത്തിറങ്ങുകയായിരുന്നു. അമിത് ഷായുടെ ഈ നടപടി കൊറോണ മുന്നണി പോരാളികൾക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല. 2013 ൽ ബിജെപിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും പിന്നീട്ട് അദ്ധ്യക്ഷനുമായും രാജ്യം മുഴുവൻ സഞ്ചരിച്ചു.

ദേശീയതയോട് വിമുഖത കാട്ടിയിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ച് സംഖ്യങ്ങളുണ്ടാക്കിയ നീക്കം അമിത് ഷായുടെ ദീർഘ വീക്ഷണത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ്. 2014 ലെ തിരഞ്ഞെടുപ്പിനായി സമഗ്രമായ തന്ത്രം തയ്യാറാക്കി എല്ലാ സംസ്ഥാനങ്ങളിലും ചെറിയ കക്ഷികളുമായി ഷാ സഖ്യമുണ്ടാക്കി. പാർട്ടിയോടുള്ള അകമഴിഞ്ഞ അർപ്പണ ബോധവും ആത്മാർത്ഥതയും കാരണം ഇന്ന് കാണുന്ന വിജയത്തിലേയ്‌ക്ക് ബിജെപിയെ എത്തിക്കുന്നതിൽ അമിത് ഷാ വഹിച്ച പങ്ക് വളരെ വലുതാണ്.

വടക്കുക്കിഴക്കൻ മേഖലകളിലെ സുരക്ഷ, അഴിമതിക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുക, മയക്കുമരുന്ന്, സ്വർണ്ണ കടത്ത് വേട്ടകൾക്ക് അനുമതി നൽകി കള്ളക്കടത്തുകാരെ രാജ്യത്ത് നിന്നും തുരത്തുക എങ്ങിനെയുള്ള സുപ്രധാന ചുവടുവെപ്പുകളോടെ രാഷ്‌ട്രത്തിന്റെ പരംവൈഭവത്തിനായി പ്രയത്‌നിക്കുന്ന ചാണക്യന് പിറന്നാൾ ആശംസകളോടെ

Tags: BJP keralagujarathPREMIUMAmith ShahNarendra ModiBJP
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies