പ്രതിരോധത്തിന് പുതിയ പാത : ലോകത്തെ ഏറ്റവും നീളമേറിയ ബൈ ലൈൻ ടണലിന്റെ നിർമ്മാണം അവസാനഘടത്തിൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിരോധത്തിന് പുതിയ പാത : ലോകത്തെ ഏറ്റവും നീളമേറിയ ബൈ ലൈൻ ടണലിന്റെ നിർമ്മാണം അവസാനഘടത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2021, 11:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി :ഇന്ത്യ-ചൈന അതിർത്തിയായ അരുണാചൽപ്രദേശ് ബോർഡറിൽ ശക്തമായ കവചം തീർക്കുകയാണ് രാജ്യം. സേലാ ടണലിന്റെ നിർമ്മാണം 2022 ന്റെ പകുതിയോടെ പൂർത്തിയാവുമെന്നാണ് റിപ്പോർട്ട്.13,000 അടി ഉയരത്തിൽ മലതുരന്നുള്ള ടണലുകളുടെ നിർമ്മാണം അടുത്തവർഷം ഓഗസ്റ്റിൽ പൂർത്തിയാവും. സേലാ ടണൽ ഇന്ത്യൻ സൈന്യത്തെ സംബന്ധിച്ചിടത്തോളം ഏറെ തന്ത്രപ്രധാനമാണ്. അതിർത്തിയിൽ സേലാ ടണലിന്റെ നിർമ്മാണം കൂടി പൂർത്തിയാക്കുന്നതോടെ ചൈനീസ് ഭീഷണിയെ പൂർണമായും ഇല്ലാതാക്കാൻ ഇന്ത്യക്ക് കഴിയും.

ടണൽ വരുന്നതോടെ ചൈനീസ് അതിർത്തിയിലേക്കുള്ള ദൂരം 10 കിലോമീറ്റർ കുറയ്‌ക്കാനാവും എന്നതാണ് പ്രധാന കാര്യം. നിലവിൽ മലനിരകളിലൂടെയുള്ള സൈനിക വിന്യാസം ഏറെ ദുഷ്‌കരമാണ്. മാത്രമല്ല ഇന്ത്യൻ നീക്കങ്ങൾ ചൈനീസ് പട്ടാളക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയാനും കഴിയും. തുരങ്കം യാഥാർത്ഥ്യമാകുന്നതോടെ ചൈനീസ് പട്ടാളത്തിന് ഒരു സൂചനയും നൽകാതെ എളുപ്പത്തിൽ സൈനിക നീക്കം നടത്താൻ ഇന്ത്യക്ക് കഴിയും. ടണലിന്റെ അവസാന ഘട്ട നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ നടക്കുന്നത് പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്നുണ്ട്.

12.04 കിലോമീറ്റർ ദൂരമുള്ള ടണലിന്റെ നിമ്മാണപ്രവർത്തനങ്ങൾക്ക് 2019 ലാണ് തുടക്കം കുറിച്ചത്. 1790 മീറ്ററും 475 മീറ്ററുള്ള രണ്ടുടണലുകളാണ് നിർമ്മിക്കുന്നത്. അപകടം പോലുള്ള അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ പ്രധാന പാതയോട് ചേർന്ന് ചെറിയ പാതകളും ഉണ്ടാവും. നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തെ ഏറ്റവും നീളമേറിയ ബൈ ലൈൻ ടണൽ എന്ന ഖ്യാതിയും ഈ ടണലിന് തന്നെയാകും.

അതേസമയം ടണലിന്റെ നിർമ്മാണം അടുത്ത വർഷം ജൂണോടെ പൂർത്തിയാവുമെന്നാണ് പ്രതീക്ഷയെന്ന് പ്രൊജക്ട് മാനേജർ കേണൽ പരിഷീക്ത് മെഹറ വ്യക്തമാക്കി. അടൽ ടണലിന്റെ നിർമ്മാണത്തിലടക്കം മേൽനോട്ട ചുമതല വഹിച്ചിട്ടുള്ളയാളാണ് മെഹറ.

Tags: India-defence
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies